
കേന്ദ്ര സർക്കാർ 29 തൊഴിൽ നിയമങ്ങൾ റദ്ദാക്കി നാല് പുതിയ ലേബർ കോഡുകൾ കൊണ്ടുവന്നിരിക്കുകയാണ്. എന്നാൽ കേരളം ഈ തൊഴിലാളി വിരുദ്ധ നിലപാടുകൾ ഒരു കാരണവശാലും നടപ്പിലാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര ബിജെപി ഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ ബിജെപി ഒഴികെയുള്ള തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി പണിമുടക്കുകയാണ്. കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും തൊഴിലാളികൾ ധർണയും മറ്റ് സമരമുറകളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലേബർ കോഡിനെക്കുറിച്ച് പഠിക്കാനായി സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി അടക്കമുള്ള ഒരു സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ലേബർ കോഡിലെ തൊഴിലാളി വിരുദ്ധ നിലപാടുകൾ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഈ റിപ്പോർട്ട് സർക്കാർ അംഗീകരിച്ച ശേഷം കേന്ദ്രത്തിന് സമർപ്പിക്കും.കേരളത്തിലെയും ഇന്ത്യയിലെയും പൊരുതുന്ന തൊഴിലാളി വർഗ്ഗത്തിന് തൊഴിൽ മന്ത്രി എന്ന നിലയിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും മന്ത്രി പറഞ്ഞു.
Also read: കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കുന്ന നയം സ്വീകരിക്കുന്നു;ടിപി രാമകൃഷ്ണൻ
ഇതിന്റെ ഭാഗമായി അദ്ദേഹം തന്റെ ഔദ്യോഗിക വസതിയിൽ നിന്ന് നടന്ന് മ്യൂസിയം ജംഗ്ഷൻ വരെയെത്തി സംയുക്ത സമര സമിതിയുടെ പ്രകടനത്തിൽ പങ്കുചേർന്നതെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. എക്കാലത്തും തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന ജനപക്ഷ നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള എല്ലാ സമരങ്ങൾക്കും കേരള സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

