
ചാമ്പ്യന്‍സ് ബോട്ട് ലീഗിന് കോഴിക്കോട് വേദിയാകും. ഇന്ന് ഉച്ചയ്ക്ക് 2.30ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 14 ചുരുളന്‍ വള്ളങ്ങള്‍ ആണ് മത്സരത്തിൽ ബോട്ട് ലീഗിൽ മാറ്റുരക്കുക.
സംസ്ഥാന ടൂറിസം വകുപ്പ് ൻ്റെ നേതൃത്വത്തിലാണ് ചാലിയാര്‍ പുഴയില്‍ മൂന്നാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നത്. ചുരുളന്‍ വള്ളങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുള്ള സിബിഎല്‍ മത്സരങ്ങള്‍ ചാലിയാര്‍ പുഴയില്‍ ഫറോക്ക് പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയിലാണ് നടക്കുക. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 60 അടി നീളമുള്ള 14 ചുരുളന്‍ വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. ഒരു വള്ളത്തില്‍ 30 തുഴച്ചിലുകാര്‍ ഉണ്ടാകും.
ALSO READ: ‘എത്രാമത്തെ തവണയാണ് നിങ്ങളുടെ ചുവന്ന മഷി കളി ജനം തിരിച്ചറിയുന്നത്, ഇനിയെങ്കിലും മുക്കാല്‍ ചക്രത്തിന്റെ ചുവന്ന മഷി കുപ്പിയുമായി രാഷ്ട്രീയ നാടകം കളിക്കാന്‍ തെരുവില്‍ ഇറങ്ങരുത്’; വൈറലായി കുറിപ്പ്
സമ്മാനതുക ആകെ 20 ലക്ഷം രൂപയാണ്. വൈകീട്ട് അഞ്ച് മണിക്ക് സമ്മാനദാനം നടക്കും. വള്ളംകളിയുടെ ഇടവേളകളില്‍ ജലാഭ്യാസ പ്രകടനങ്ങളും കലാപരിപാടികളും നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

