വോട്ടിന് സാരി! പുതുപ്പള്ളിയിൽ സാരി വിതരണം ചെയ്ത് ചാണ്ടി ഉമ്മൻ എംഎൽഎ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമെന്ന് സിപിഐഎം

നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കേ സാരി വിതരണം ചെയ്ത് ചാണ്ടി ഉമ്മൻ എം എല്‍ എ. പുതുപ്പള്ളി ഫെസ്റ്റിന്റെ ഭാഗമായാണ് ചാണ്ടി ഉമ്മൻ എം എൽ എ സാരി വിതരണം ചെയ്തത്.

പ്രദേശത്തെ ആശ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവർക്കാണ് ആദരവ് എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ സാരികൾ വിതരണം ചെയ്തത്.

ALSO READ: കാട്ടാനയെ തുരത്താൻ പോയ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കാട്ടാന ആക്രമണമെന്ന് സ്ഥിരീകരിച്ചു

എം എൽ എയുടെ ഈ നടപടി വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വെറും നാടകമാണെന്ന് സി പി ഐ എം പറഞ്ഞു. ഇത്രയധികം പേർക്ക് നൽകാനുള്ള സാരികൾ വാങ്ങിയതിനും പരിപാടി സംഘടിപ്പിച്ചതിനും ആവശ്യമായ പണം എവിടെ നിന്ന് ലഭിച്ചു എന്ന് എം എൽ എ വ്യക്തമാക്കണമെന്നും ഇതിന്റെ കണക്കുകൾ പുറത്തുവിടണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു.

ALSO READ: ജസ്ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതിയായ ഡ്രൈവർ ഒളിവിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News