
ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീക്ക് പീഡനം. സംഭവത്തിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള ആശുപതിയിലെ മുൻ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. പൊൻകുന്നം സ്വദേശി ബാബു തോമസ് ( 45 ) ആണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകൾ ഉൾപ്പെടെ കൂടുതൽ ഇരകളുണ്ടെന്ന് ആണ് പൊലീസ് പറയുന്നത്. ഫോണിൽ അശ്ശീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. പരാതിക്ക് പിന്നാലെ ഇയാൾ രാജിവെച്ചന്ന് സഭ മാധ്യമ വിഭാഗം അറിയിച്ചു. ആശുപത്രിയിൽ എച്ച് ആർ മാനേജറായി ജോലി ചെയ്യുകയായിരുന്നു പ്രതി.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

