ചവറയിൽ കോൺക്രീറ്റ് ഡിവൈഡറിൽ ബൈക്ക് ഇടിച്ച് അപകടം; അൻപതുകാരന് ദാരുണാന്ത്യം

accident sabarimala

കൊല്ലം ചവറയിൽ വാഹനാപകടത്തിൽ ഗൃഹനാഥൻ മരിച്ചു. ചവറ കൊറ്റംകുളങ്ങര സ്വദേശി പ്രകാശ് ആണ് മരിച്ചത്. അൻപത് വയസായിരുന്നു. ചവറ പാലത്തിന് സമീപത്തെ കോൺക്രീറ്റ് ഡിവൈഡറിൽ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അദ്ദേഹത്തിന്റെ മൃതദേഹം കൊല്ലം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു മാസത്തെ ഇടവേളയിൽ ഈ സ്ഥലത്ത് മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. ഇവിടെ അപകട സാധ്യത കൂടിവരികെയാണ്.

ALSO READ:‘പൊലീസിനെ കാണാൻ പറഞ്ഞത് അനിൽ തന്നെ, ഭീഷണിപ്പെടുത്തിയിട്ടില്ല’; അനിൽകുമാറിനെ ഒറ്റപ്പെടുത്തിയത് ബാങ്കിലെ സംഘക്കാരെന്ന് പരാതിക്കാരി വത്സല, നിർണായക വിവരങ്ങൾ കൈരളി ന്യൂസിന്

ENGLISH SUMMARY: Prakash (50), a resident of Kottamkulangara, Chavara, died after his bike hit a concrete divider near Chavara bridge in Kollam. This marks the third fatal accident in the area within a month.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News