‘പൊതുവിദ്യാഭ്യാസത്തിന്‍റെ ശക്തി ജനങ്ങളുടെ പങ്കാളിത്തത്തിലാണ്’; ചെറുന്നിയൂർ ​ഗവ. എച്ച് എസ് എസിലെ ബഹുനില കെട്ടിടത്തിന്‍റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

v sivankutty

തിരുവനന്തപുരം ചെറുന്നിയൂർ ​ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസത്തിന്‍റെ ശക്തി ജനങ്ങളുടെ പങ്കാളിത്തത്തിലാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കില-കിഫ്ബി പ്രൊജക്ടിന്റെ ഭാ​ഗമായി ഒരു കോടി 30 ലക്ഷം രൂപ വിനിയോ​ഗിച്ചാണ് ചെറുന്നിയൂർ സ്കൂളിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. അത്യാധുനിക സംവിധാനങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.

ALSO READ; ‘തമിഴ് മണ്ണിൽ ഹിന്ദി അടിച്ചേൽപ്പിക്കണ്ട’: ഭാഷ നിരോധിക്കാൻ സുപ്രധാന ബില്ല് അവതരിപ്പിക്കാനൊരുങ്ങി സ്റ്റാലിന്‍ സര്‍ക്കാര്‍

സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ച്, വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിന് പരിപൂർണ്ണമായ പ്രതിബദ്ധതയോടെ മുന്നേറുകയാണ്. ചെറുന്നിയൂർ പോലെയുള്ള ഗ്രാമങ്ങളിലെ ഈ മുന്നേറ്റം എല്ലാ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തെ ശക്തിപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു. ഒ എസ് അംബിക എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News