“കന്യാസ്ത്രീകൾക്ക് എതിരെയുള്ള എഫ്ഐആർ റദ്ദാക്കാൻ ഛത്തീസ്ഗഢ് സർക്കാർ തയ്യാറാകണം”: മന്ത്രി പി രാജീവ്

p rajeev esg policy

കന്യാസ്ത്രീകൾക്ക് എതിരെയുള്ള എഫ്ഐആർ റദ്ദാക്കാൻ ഛത്തീസ്ഗഢ് സർക്കാർ തയ്യാറാകണമെന്ന് മന്ത്രി പി രാജീവ്. ഇത് മൗലിക അവകാശങ്ങൾക്കു നേരെയുള്ള കടന്നു കയറ്റമാണ്. കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമം ക്രിസ്ത്യൻ പ്രശ്നം മാത്രമല്ല രാജ്യത്തിൻ്റെ പ്രശ്നമാണ്. വിധി താൽക്കാലിക ആശ്വാസമാണ് എങ്കിലും വലിയ പ്രതിരോധം രാജ്യത്ത് ഉയർന്നു വരേണ്ടതുണ്ടെന്നും മന്ത്രി പറ‍‍ഞ്ഞു.

ALSO READ – ശക്തമായ പ്രതിഷേധമുയർന്നാൽ അതിന് ഫലമുണ്ടാകുമെന്നതിന്റെ തെളിവാണ് കന്യാസ്ത്രീകളുടെ ജാമ്യം: എം എ ബേബി

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ച വാർത്ത ആശ്വാസകരമെന്ന് മന്ത്രി വി ശിവൻകുട്ടി പറ‍ഞ്ഞു. അറസ്റ്റിന് പിന്നിലെ രാഷ്ട്രീയ അജണ്ട പകൽ പോലെ വ്യക്തമാണ്. ബജ്‌റംഗ്ദൾ പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ കന്യാസ്ത്രീകളെ തടയുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തതിനെ തുടർന്നാണ് പൊലീസ് അവരെ അറസ്റ്റ് ചെയ്തത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളെയും വേട്ടയാടലുകളെയും ഇക്കൂട്ടർ സൗകര്യപൂർവ്വം കണ്ടില്ലെന്ന് നടിക്കുകയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ബിലാസ്പൂർ എൻ ഐ എ കോടതിയാണ് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ അംഗീകരിച്ചത്. ഒൻപത് ദിവസമായി ജയിലിൽ കഴിയുകയായിരുന്നു മലയാളികളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാന്‍സിസ് എന്നിവർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News