
സംസ്ഥാന സ്കൂൾ കലോത്സവങ്ങളുടെ മാതൃകയിൽ, ഇത്തവണ വടകര ഉപജില്ലാ കലോത്സവ വേദിയിൽ രുചിയുടെ വേറിട്ടൊരനുഭവം. വടകര ജെഎൻഎം സ്കൂളിൽ വെച്ചായിരുന്നു ഈ ഉപജില്ലാ കലോത്സവം നടന്നത്. സാധാരണയായി ഊണ് മാത്രം നൽകി വരുന്ന സ്കൂൾ കലോത്സവ വേദികളിൽ, ചിക്കൻ ഗുലാൻ ഉൾപ്പെടെയുള്ള നോൺ-വെജ് വിഭവങ്ങൾ വിളമ്പി സംഘാടകർ ശ്രദ്ധ നേടി. ചിക്കൻ ഗുലാൻ എന്നത് ആദ്യമായി കേൾക്കുന്ന ഒരു വിഭവമാണ് എന്ന് ഇതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകൻ പോലും അഭിപ്രായപ്പെടുന്നുണ്ട്
വടകര ഉപജില്ല കലോത്സവത്തിൽ അവസാന ദിനത്തിലായിരുന്നു ചിക്കൻ ഗുലാൻ, കുട്ടികൾക്കും പരിപാടിക്കെത്തിയവർക്കും നൽകിയത്. 4000 ത്തോളം പേർ ഭക്ഷണം കഴിച്ചു. ആദ്യമായാണ് കലോത്സവ വേദിയിൽ നിന്ന് ഇത്തരമൊരു ഭക്ഷണം ലഭിച്ചതെന്ന് കുട്ടികൾ പറഞ്ഞു.
ഇത്രയും വർഷമായിട്ട് കലോത്സവത്തിൽ പങ്കെടുത്തിട്ടും ഇങ്ങനെയൊക്കെ ഫുഡ് എടുക്കുന്നത് ആദ്യമായിട്ടാണെന്ന് കുട്ടികൾ സന്തോഷത്തോടെ പ്രതികരിച്ചു. നല്ല ഗ്രാൻഡായിട്ടാണ് ഓരോ ദിവസത്തെയും ഭക്ഷണം ലഭിച്ചതെന്നും അവർ പറഞ്ഞു. മെനുവിലെ വിഭവങ്ങളെക്കുറിച്ച് കുട്ടികൾ വിവരിച്ചത് ഇങ്ങനെയാണ്: ആദ്യത്തെ ദിവസം ബിരിയാണി, രണ്ടാമത്തെ ദിവസം സാദാ ചോറും സാമ്പാറും, കൂടാതെ പായസം, ലഡുവും. അവസാന ദിവസം ചിക്കൻ ഗുലാൻ എന്നറിയപ്പെടുന്ന പുലാവായിരുന്നു. നാല് ദിവസവും നല്ല ഫുഡാണ് ലഭിച്ചതെന്നും, ടീച്ചേഴ്സും എൻഎസ്എസ് വളണ്ടിയർമാരും ഉൾപ്പെടെ എല്ലാവരും ഒരുമിച്ച് നിന്ന് നന്നായി സപ്പോർട്ട് ചെയ്യുന്നുണ്ടെന്നും കുട്ടികൾ അഭിപ്രായപ്പെട്ടു
വടകര ജെ.എൻ.എം. സ്കൂളിൽ വെച്ചായിരുന്നു ഉപജില്ലാ കലോത്സവം. വടകര കുട്ടോത്ത് സ്വദേശി അബ്ദുൾ സക്കീർ കോഹിനൂർ ആണ് ഭക്ഷണം തയ്യാറാക്കിയത്. കെ. എസ്. ടി. എ സബ് ജില്ല കമ്മിറ്റിക്കായിരുന്നു ചുമതല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

