എസ്‌ഐആർ: കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷമുള്ള രണ്ടാമത്തെ അവലോകന യോഗം നാളെ

SIR MEETING

എസ്‌ഐആറില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ വിളിച്ചുചേര്‍ക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗം നാളെ. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷമുള്ള രണ്ടാമത്തെ അവലോകന യോഗമാണ് നാളെ ചേരുക.

രാവിലെ 11ന് തിരുവനന്തപുരത്താണ് യോഗം. ഹിയറിങ്ങിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതായി കഴിഞ്ഞ യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നു. ഇതിന്റെ പുരോഗതി ഇന്നത്തെ യോഗത്തില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിക്കും. ഹിയറിങ് നടപടിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ രാഷ്ട്രീയപാര്‍ട്ടികളും ഉന്നയിക്കും.

ALSO READ: ‘കുടുംബശ്രീയുടെ പുതിയ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും ചിലർ തടസവുമായി വരുന്നു; അവർ കുടുംബശ്രീയുടെ ചരിത്രം ഓർക്കുന്നത് നന്നാവും’; മുഖ്യമന്ത്രി

അതേസമയം, കരട് പട്ടികള്‍ക്കുമേല്‍ തിരുത്തലുകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഇതുവരെ 96,785 പുതിയ വോട്ടര്‍മാരായുള്ള അപേക്ഷകളാണ് ഫോം ആറ് വഴി ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News