ക്ഷേമ പെൻഷൻ 2000 ആയി, 45,000 സ്മാർട്ട് ക്ലാസ് റൂമുകൾ; വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

Pinarayi Vijayan

2016 ൽ അധികാരത്തിൽ വന്ന LDF സർക്കാർ മാറ്റമുണ്ടാക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറച്ചു നാൾ കൊണ്ട് ജനങ്ങളുടെ പ്രത്യാശ വർധിച്ചു. 2021 ലെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചരിത്രം തിരുത്തി. 2016 – 21 വരെ സംസ്ഥാന സർക്കാർ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം നിറവേറ്റി എന്നത് ജനങ്ങളെ അറിയിച്ചു. ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്കു മുന്നിൽ എത്തി. ഉറപ്പു നൽകിയ 600 വാഗ്ദാനങ്ങളിൽ 580 ഉം പൂർത്തിയാക്കിയ സർക്കാർ ആയിരുന്നു ഇത്. അതോടെ ജനങ്ങൾ തുടർഭരണം നൽകി. ക്ഷേമ പെൻഷൻ വർധിപ്പിച്ചു. എല്ലാവർക്കും മുടങ്ങാതെ ക്ഷേമ പെൻഷൻ വിതരണം ചെയ്തു.

2006 ലെ LDF സർക്കാർ വരുമ്പോൾ അതിനു മുമ്പുള്ള UDF സർക്കാർ 28 മാസം ക്ഷേമ പെൻഷൻ കുടിശിക ഉണ്ടായിരുന്നു. കുടിശികയില്ലാതെ പെൻഷൻ ലഭ്യമാക്കാൻ കഴിഞ്ഞത് തുടർഭരണം ഉണ്ടായതിനാൽ ആണ്. ക്ഷേമ പെൻഷൻ 2000 ആയി വർധിപ്പിച്ചു. എല്ലാവർക്കും കൃത്യമായി പെൻഷൻ ലഭിച്ചു. വിദ്യാഭ്യാസ മേഖലയിലെ മാറ്റം എല്ലാവരും അംഗീകരിക്കുന്നു.

ALSO READ: ‘സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച നാട് ഏറ്റവും ഉന്നതമായ നാടായി മാറി, അതിനിടയാക്കിയതിൽ പങ്കു വഹിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും’; മുഖ്യമന്ത്രി

അഞ്ചു ലക്ഷം കുട്ടികൾ കൊഴിഞ്ഞു സ്ഥാനത്തു നിന്നും പത്തുലക്ഷത്തോളം കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിലേക്ക് എത്തുന്ന സ്ഥിതിയുണ്ടായി. 45,000 ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകൾ ആയി. 5000 കോടി രൂപ വിദ്യാഭ്യാസ മേഖലയിൽ ചെലവഴിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലും മാറ്റമുണ്ടായി. ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഹബ്ബായി കേരളം മാറാൻ തുടങ്ങി.

പുതിയ കോഴ്സുകൾ വന്നു. രാജ്യത്തെ ആദ്യത്തെ 12 യൂണിവേഴ്സിറ്റികളിൽ നമ്മുടെ മൂന്ന് സർവകലാശാലകൾ ഉൾപ്പെടുന്നു. വ്യവസായ മേഖലയിൽ ഏറ്റവും നിക്ഷേപ സൗഹൃദമായ നാടായി കേരളം മാറി. സർക്കാരിൻ്റെ പ്രാഥമിക ഉത്തരവാദിത്വം നാടിനെ വികസിപ്പിക്കുക എന്നത് ആണ്.

തടസ്സങ്ങൾ മാറ്റാൻ ചട്ടങ്ങൾ ഭേദഗതി ചെയ്തു. 2021 ൽ മികവാർന്ന രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ രണ്ടുതവണ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. മാറ്റങ്ങൾ എല്ലാം തുടർ ഭരണത്തിൻ്റെ ഫലമാണ്. വിദേശ രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് കേരളത്തോടുള്ള കാഴ്ചപ്പാട് മാറി. ഏറ്റവും നല്ല നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി. കൊച്ചി കോർപ്പറേഷൻ ഭരണ സമിതിയുടെ പ്രവർത്തനം മാതൃകാപരം ആണ്. തുരുത്തിയിലെ ഫ്ലാറ്റുകൾ ഉദാഹരണം ആണ്.

400 ഓളം കുടുംബങ്ങൾക്ക് വീടൊരുങ്ങി. സമൃദ്ധിയും ഷീ ലോഡ്ജും മാതൃകാ പദ്ധതികൾ ആണ്. മഹാകവി ജി സ്മാരകവും എറണാകുളം മാർക്കറ്റ് നവീകരണവും ശ്രദ്ധേയമായി. വെള്ളക്കെട്ട് നിവാരണം എല്ലാത്തിലും കോർപ്പറേഷൻ നേതൃത്വപരമായ പങ്കു വഹിച്ചു.ബ്രഹ്മപുരം വിഷയം തെറ്റായ രീതിയിൽ ചിലർ ഉപയോഗിക്കാൻ ശ്രമിച്ചു. CBG പ്ലാൻ്റ് നിർമാണം അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ബ്രഹ്മപുരത്തെ ബയോ മൈനിങ് രാജ്യത്തിന് മാതൃകയായി എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News