കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

pinarayi vijyan met amith shah

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ദില്ലിയില്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയും വികസനവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന നിര്‍ദേശങ്ങള്‍ അടങ്ങിയ നിവേദനം അമിത് ഷാക്ക് സമര്‍പ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ എക്‌സില്‍ കുറിച്ചു. മെച്ചപ്പെട്ട തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, ഫോറൻസിക് അടിസ്ഥാന സൗകര്യങ്ങൾ, അടിയന്തര സേവനങ്ങളുടെ നവീകരണം എന്നിവയുടെ ആവശ്യകത കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിനെയും വയനാടിനെയും LWE ജില്ലകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയോട് പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി. ദില്ലിയിലെ നിര്‍മാണ്‍ ഭവനിലായിരുന്നു ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ച. മന്ത്രി പി എ മുഹമ്മദ് റിയാസും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Also read – ‘ജമാഅത്തെ ഇസ്ലാമിയാണ് ലീഗിന്റെ കൂട്ട്’; പ്രകടനപത്രികയില്‍ മലപ്പുറം വിഭജിക്കുമെന്ന് പറയാന്‍ ലീഗിനെ വെല്ലുവിളിക്കുന്നുവെന്നും ഡോ. കെ ടി ജലീൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News