‘ലേബർ കോഡുകൾക്കെതിരെ തൊഴിലാളി വർഗം ശബ്ദമുയർത്തിയിട്ടും മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്ര സർക്കാർ നിലപാട് അപലപനീയം’: മുഖ്യമന്ത്രി

pinarayi-vijayan-

ലേബർ കോഡുകൾക്കെതിരെ തൊഴിലാളി വർഗം ശബ്ദമുയർത്തിയിട്ടും മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്ര സർക്കാർ നിലപാട് അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളി സംഘടനകളിൽ നിന്നും രൂക്ഷമായ എതിർപ്പുയർന്നിട്ടും അതിനോട് പ്രതികരിക്കാൻ കേന്ദ്രം തയ്യാറാവുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ലേബർ കോഡുകൾ ഏകപക്ഷീയമായി നടപ്പാക്കുന്നതിനെതിരെ ട്രേഡ് യൂണിയനുകൾ നടത്തുന്ന പ്രക്ഷോഭം ജനങ്ങളുടെ ആകെ പിന്തുണ അർഹിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

വിപൽക്കരമായ വ്യവസ്ഥകളടങ്ങുന്ന ലേബർ കോഡുകൾക്കെതിരെ തൊഴിലാളി വർഗം ഒന്നടങ്കം ശബ്ദമുയർത്തിയിട്ടും അതിനോട് മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്ര സർക്കാർ നിലപാട് അപലപനീയമാണ്. തൊഴിലാളി സംഘടനകളിൽ നിന്നും രൂക്ഷമായ എതിർപ്പുയർന്നിട്ടും അതിനോട് പ്രതികരിക്കാൻ കേന്ദ്രം തയ്യാറാവുന്നില്ല.

2015 നു ശേഷം ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ചു ചേർക്കാനോ ത്രികക്ഷി ചർച്ചകൾ നടത്താനോ തയ്യാകാതെ തികച്ചും തൊഴിലാളി വിരുദ്ധ സമീപനങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ലേബർ കോഡിൽ സംസ്ഥാനങ്ങൾക്കിടയിൽ സമവായമുണ്ടാക്കാനുള്ള നടപടികൾ പോലും സ്വീകരിച്ചുമില്ല.

തൊഴിൽ സുരക്ഷിതത്വങ്ങൾ കവരാനും തൊഴിലാളികളുടെ സംഘടിത വിലപേശൽ ശേഷിയെ ദുർബ്ബലമാക്കാനുമാണ് ലേബർ കോഡുകൾ വഴി ശ്രമിക്കുന്നത്. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ്‌ യൂണിയനുകളും ലേബർ കോഡുകളെ ഒറ്റക്കെട്ടായി എതിർക്കുകയാണ് ചെയ്തത്. ലേബർ കോഡുകൾക്കെതിരെ കൂടുതൽ ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ട്. ലേബർ കോഡുകൾ ഏകപക്ഷീയമായി നടപ്പാക്കുന്നതിനെതിരെ ട്രേഡ് യൂണിയനുകൾ നടത്തുന്ന പ്രക്ഷോഭം ജനങ്ങളുടെ ആകെ പിന്തുണ അർഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News