‘കേരളം പുതിയ സ്റ്റാർട്ട്അപ്പ് ചിന്തകൾക്ക് വളക്കൂറുള്ള മണ്ണ്; 50000 സ്റ്റാർട്ട്അപ്പുകൾ ഇവിടെ തുടങ്ങാൻ സാധിച്ചു’; മുഖ്യമന്ത്രി

PINARAYI VIJAYAN

കേരളം പുതിയ സ്റ്റാർട്ട്അപ്പ് ചിന്തകൾക്ക് വളക്കൂറുള്ള മണ്ണാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം യുവതയ്ക്ക് സ്റ്റാർട്ട് അപ്പുകളിൽ നല്ല അവസരം നൽകുന്ന സംസ്ഥാനമാണെന്നും 50000 സ്റ്റാർട്ട് അപ്പുകൾ കേരളത്തിൽ പുതുതായി തുടങ്ങാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് സംഗമം ഒരു ഇവന്റ് മാത്രമല്ലെന്നും ആഗോളതലത്തിൽ ഇൻവെസ്റ്റേഴ്സിലേക്കെത്താനുള്ള പാലമാണെന്നും അദ്ദേഹം സംഗമം ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ALSO READ: വരുമാനത്തില്‍ കുതിപ്പ് തുടര്‍ന്ന് കെഎസ്ആര്‍ടിസി: ഡിസംബറിൽ ഇതുവരെ നേടിയത് 8 കോടി 48 ലക്ഷം രൂപയുടെ റെക്കോര്‍ഡ് കളക്ഷൻ

‘കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. ഇവിടെ വ്യവസായങ്ങൾക്ക് സഹായകമാകുന്ന ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടുവരുന്നതിലൂടെ കൂടുതൽ സാധ്യതകൾ തുറക്കും. ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിൽ കൊണ്ടുവരും’. മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News