‘ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് വിജ്ഞാനപ്രദം, വിവാദമുണ്ടാക്കാനുള്ള ശ്രമം വെറും രാഷ്ട്രീയ പ്രേരിതം’: കെ എസ് ടി എ

ksta

എട്ടു മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ഇന്ന് നടത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് വിജ്ഞാനപ്രദമായിരുന്നുവെന്ന് കെ എസ് ടി എ സംസ്ഥാന കമ്മിറ്റി. നവോത്ഥാന കാലഘട്ടം മുതൽ ഇന്നുവരെ കേരളീയ സമൂഹം നടന്നുവന്ന വഴികളും നേട്ടങ്ങളും ചർച്ച ചെയ്യുന്ന ഈ ക്വിസ് പ്രോഗ്രാം ചിന്തോദ്ദീപകമായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് ഈ പരിപാടിയെ വിവാദമാക്കാനുള്ള രാഷ്ട്രീയ നീക്കത്തെ തള്ളിക്കളഞ്ഞ് മുഴുവൻ വിദ്യാലയങ്ങളിലും ക്വിസ് മത്സരം വൻ വിജയമാക്കി മാറ്റിയ മുഴുവൻ അധ്യാപക സമൂഹത്തെയും കെ എസ് ടി എ അഭിവാദ്യം ചെയ്‌തു.

ഇടതുപക്ഷ സർക്കാരുകളുടെ കാലഘട്ടത്തിലുണ്ടായ നേട്ടങ്ങളെ കുറിച്ച് മാത്രമാണ് ചോദ്യങ്ങൾ എന്നാണ് ആക്ഷേപം ഉന്നയിച്ചത്. ഷി-ടാക്സി, കാരുണ്യ, സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങി മുൻ യുഡിഎഫ് ഭരണകാലത്ത് തുടങ്ങിയ പദ്ധതികളെ കുറിച്ചുള്ള ചോദ്യങ്ങളുണ്ടായത് മറച്ചുവെച്ചാണ് ഇത്തരത്തിലുള്ള കള്ളപ്രചരണം. ചോദ്യങ്ങളി ലും ഉത്തരങ്ങളിലും തെറ്റുകൾ കണ്ടെത്താനോ ആശയക്കുഴപ്പമുണ്ടാക്കാനോ ഉള്ള ശ്രമങ്ങൾ പരാ ജയപ്പെട്ടപ്പോഴാണ് വ്യാജ പക്ഷപാത ആരോപണവുമായി രംഗത്തുവന്നത്.

ALSO READ: സ്ഥാനാർഥിയുടെ മരണം; പിറവം ഓണക്കൂർ വാർഡിലെ മാറ്റിവച്ച തെരഞ്ഞെടുപ്പ് നടന്നു, വോട്ടെണ്ണൽ നാളെ

വസ്തുക്കൾ പരിശോ ധിച്ചാൽ നിഷ്‌പക്ഷമായ ചോദ്യപേപ്പറുകളാണെന്ന് ആർക്കും കാണാൻ കഴിയും. കേരളത്തിന്റെ നേട്ടങ്ങൾക്കെല്ലാം പിന്നിൽ ഇടതുപക്ഷ കയ്യൊപ്പുണ്ട് എന്നത് വെളിവാകുന്നതിലുള്ള പ്രയാസമാണീ വിവാദ നിർമ്മാണത്തിലെന്നതും. അത്തരം ശ്രമങ്ങളെ തള്ളിക്കളയണമെന്നും കെഎസ്‌ടിഎ ജനറൽ സെക്രട്ടറി ടി കെ എ ഷാഫി, സംസ്ഥാന പ്രസിഡൻ്റ് ഡി സുധീഷ് എന്നിവർ പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News