കാട്ടാക്കട മമൽ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ കുട്ടി മരിച്ച സംഭവം; ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

mamal hospital trivandrum

കാട്ടാക്കട മമൽ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള മമൽ ആശുപത്രിയിലാണ് സംഭവം. ആർ ഡി ഒ യുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ നടക്കുന്നത്.

കാട്ടാക്കട മെഡിസിറ്റി ആശുപത്രിയിലാണ് ഇൻക്വസ്റ്റ് നടപടികൾ നടക്കുന്നത്. നാളെ മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും മെഡിക്കൽ അസോസിയേഷനും കുടുംബം പരാതി നൽകും. മനുഷ്യാവകാശ കമ്മീഷൻ, കളക്ടർ തുടങ്ങിയവർക്കും പരാതി നൽകുമെന്നും കുടുംബം പറഞ്ഞു.

Also read: ‘ചക്ക് ചക്ക് എന്ന് പറയുമ്പോൾ കോൺഗ്രസ് കൊക്ക് കൊക്ക് എന്ന് പറയുന്നു’; പ്രതിപക്ഷത്തെ വിമർശിച്ച് മന്ത്രി കെ എൻ ബാലഗോപാൽ

പുനലാൽ ചക്കിപ്പാറയിലെ സിദ്ദിഖ് – ഫസീല ദമ്പതികളുടെ രണ്ടര വയസ്സുള്ള മകളാണ് മരിച്ചത്. പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറും, ഒറ്റശേഖരമംഗലം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ കോൺഗ്രസ് നേതാവ് എൽ വി അജയകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് മമൽ ആശുപത്രി. ഇതിനുമുമ്പും ഇവിടെ ചികിത്സാപ്പിഴവില്‍ കുട്ടികൾ മരിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം.

ഈ മാസം 21നാണ് കുട്ടിയെ കാട്ടാക്കടയിലെ മമൽ ആശുപത്രിയിൽ എത്തിച്ചത്. ശ്വാസ തടസ്സത്തിന് ഇഞ്ചക്ഷൻ എടുത്തതോടെ കുട്ടിക്ക് അസുഖം മൂർച്ഛിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News