
തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് എസ്ഡിപി ഐ പിന്തുണയോടെ അധികാരം പിടിച്ചെടുത്തു. കുന്നംകുളം മേഖലയിലെ പ്രധാന പഞ്ചായത്തായ ചൊവ്വന്നൂരിൽ നാടകീയമായ നീക്കങ്ങൾക്കൊടുവിലാണ് യുഡിഎഫ് ഭരണം ഉറപ്പിച്ചത്.
കോൺഗ്രസിലെ എ.എം. നിധീഷാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ കൂട്ടുകെട്ടിലൂടെ എൽഡിഎഫിനെ പരാജയപ്പെടുത്തുകയെന്നതായിരുന്നു ഇവരുടെ ല്ക്ഷ്യം. ഇതോടെ 25 വർഷമായി എൽഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്ത് ഭരണമാണ് യുഡിഎഫ് പിടിച്ചെടുത്തത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി എ.എം. നിധീഷിന് എസ്‌ഡിപിഐയുടെ രണ്ട് അംഗങ്ങളുടെ പിന്തുണ ലഭിച്ചു. എൽഡിഎഫ് – 6, യുഡിഎഫ് – 5, എസ്‌ഡിപിഐ – 2
ബിജെപി – 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ നിലവിലെ കക്ഷിനില.
Also read; ബിജെപി- കോൺഗ്രസ് ഒത്തുകളി; എട്ട് കോൺഗ്രസ് വാർഡ് മെമ്പർമാർ പാർട്ടി വിട്ടു
വോട്ടെടുപ്പിൽ എസ്‌ഡിപിഐ അംഗങ്ങളായ ഷാമില കബീറും ഷഹീദും യുഡിഎഫിന് വോട്ട് ചെയ്തു. ഏക ബിജെപി അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തതോടെ യുഡിഎഫ് വിജയിച്ചു. കേരളത്തിൽ വിവധ പഞ്ചായത്തിൽ കോൺഗ്രസ് എസ്ഡിപിഐ ബിജെപി തുടങ്ങിയവരുടെ പിന്തുണയോടെ അധികാരത്തിൽ വരുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം ഇവരുടെ ബന്ധങ്ങൾ പ്രകടമായിത്തന്നെ പുറത്ത് വരികയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

