മാരാമൺ കൺവൻഷൻ: “രാജ്യത്ത് വിവിധയിടങ്ങളിൽ ക്രൈസ്തവർ അക്രമത്തിന് ഇരയായി”: ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

Dr. Theodosius Mar Thoma Metropolitan

ക്രിസ്മസ് കാലത്ത് രാജ്യത്ത് വിവിധയിടങ്ങളിൽ ക്രൈസ്തവർ അക്രമത്തിന് ഇരയായി, മണിപ്പൂരിൽ രാഷ്ട്രപതി ഭരണം മാറിയെങ്കിലും സംഘർഷമുണ്ടാകുന്നത് ആശങ്കയാണെന്ന് മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. കോഴഞ്ചോരിയിൽ 131-ാമത് മരാമൺ കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാരാമൺ കൺവൻഷൻ നടത്തിപ്പിന് സർക്കാരിന്റെ പൂർണ പിന്തുണ ലഭിച്ചു. എന്നാൽ ഈ ജെൻസി കാലഘട്ടത്തിൽ പ്രായപൂർത്തിയാകത്ത കുട്ടികൾ അക്രമകാരികൾ ആകുകയാണെന്നും പലപ്പോഴും അധ്യപകരടക്കം കുട്ടികളുടെ അക്രമത്തിന് ഇരയാകുന്നു എന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമ ഉപയോഗം വർദ്ധിക്കുന്നു. ലെക്ക് കുറഞ്ഞാൽ നിരാശരാകുന്നു. ഒരു ലൈക്കിനെക്കാൾ വലുതാണ് സ്വന്തം ജീവിതം ഒപ്പം മറ്റുള്ളവരുടേതെന്നു കൂടി തിരിച്ചറിയാൻ കഴിയണം. അതിനാൽ സമൂഹമാധ്യമങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കണം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന വിമർശനങ്ങൾ കേൾക്കുവാൻ തയ്യാറാക്കുന്ന ഭരണാധികാരികളെയാണ് രാജ്യത്തിന് ആവശ്യം. ഒപ്പം യഥാർത്ഥ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടണം. ജെബി കോശി റിപ്പോർട്ട് എന്താണെന്ന് അറിയണം.

Also read : ലീഗ് നേതൃത്വത്തിന് സമസ്തയുടെ ‘ഒളിയമ്പ്’; സി.ഐ.സി വിഷയത്തിൽ വിട്ടുവീഴ്ചയില്ല

ജനാധിപത്യം ദുർബലം ആകുന്ന സുചനകൾ ചുറ്റും കാണുന്നുണ്ട്. ജനാധ്യപത്യത്തിൽ ശക്തമായ സാധ്യതയാണ് വോട്ട് അവകാശം. അതിനാൽ ഈ വോട്ടവകാശത്തെ നിസാരവൽക്കിരിക്കാതെ ഗൗരവമായി ഉപയോഗിക്കേണ്ട ഉത്തരവാദിത്വം നമുക്കാണ്. വോട്ട് ചെയ്യാതിരിക്കാൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബഹുസ്വരതയുടെ നിഷേധം, പൗരത്വം ചോദ്യം ചെയ്യപ്പെടൽ, രാജ്യസ്നേഹത്തിന്റെ തെറ്റായ വ്യാഖ്യാനം ,പ്രകൃതി സമ്പത്തിനോടുള്ള അനാഥരവ് എന്നിവയാണ് നാം ചുറ്റും കണ്ടുവരുന്നതെന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൂട്ടിച്ചേർത്തു. പമ്പയിലെ മരാമൺ മണൽപ്പുറത്ത് ഒരുക്കിയിരിക്കുന്ന കൺവെൻഷൻ ഈ മാസം 15-ന് സമാപിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News