
ആർഎസ്എസിന് ക്രിസ്ത്യനും മുസ്ലിമും കമ്മ്യൂണിസ്റ്റുകാരും ആഭ്യന്തര ശത്രുക്കളാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഒരു ശാസ്ത്രീയ ധാരണയും ആർ എസ് എസിന് ഇല്ല. 5,000 വർഷത്തെ കുറിച്ച് ആർ എസ് എസിന് എന്തെങ്കിലും ധാരണയുണ്ടോ എന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. തിരുവനന്തപുരത്ത് രക്തസാക്ഷി അജയ് അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ മാസ്റ്റർ.
സനാധന ധർമം ബ്രാഹ്മണ്യത്തിൻ്റെ ഭാഗമായി വന്നതാണ്. ചാതുർവർണ്യ വ്യവസ്ഥയാണ് സനാധനധർമം എന്ന പേരിൽ ഇവിടെ നടപ്പാക്കിയത്.
അങ്ങനെയൊരു കാലമേയില്ല എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഓണം സമത്വത്തിൻ്റെ ആശയമല്ലെ. സനാധനധർമം ഇവിടെ പരിപാലിച്ചുവെന്നത് തെറ്റായ പ്രചാരണവേലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: ആഗോള അയ്യപ്പ സംഗമം; യുഡിഎഫിനുള്ളില്‍ തര്‍ക്കവും ആശയക്കുഴപ്പവും
രാഹുൽ മങ്കൂട്ടത്തിൽ വിഷയത്തിൽ മൃഗീയമായ വിവരങ്ങൾ ഇനിയും പുറത്ത് വരാനുണ്ട് എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. കോൺഗ്രസ് നൽകുന്ന സംരക്ഷണം കേരളത്തിലെ ജനങ്ങൾ ഏറ്റെടുക്കില്ല എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്ത്രീവിരുദ്ധ നിലപാടിനെതിരായി കേരളം ശക്തമായി പ്രതികരിക്കും. രാഹുൽ മാങ്കൂട്ടത്തിലിന് പുറത്തിറങ്ങാൻ കഴിയാത്ത തരത്തിലുള്ള അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ആ കുട്ടി മാനസികാവസ്ഥ തെറ്റിയ നിലയിലാണ് എന്ന് ആ പെൺകുട്ടിയെ നേരിൽ കണ്ട മാധ്യമപ്രവർത്തക വരെ പറഞ്ഞു. കണ്ണിൽ പൊടിയിടാൻ ഉള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. സസ്പെൻഷൻ ഉൾപ്പെടെ അതാണ് ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ ഇതേക്കുറിച്ച് നല്ല ധാരണ ജനങ്ങൾക്കുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

