ആർഎസ്എസ് നിയന്ത്രണത്തിനുള്ള സ്കൂളുകളിൽ ക്രിസ്തുമസ് ആഘോഷം വിലക്കുന്നത് ഭരണഘടനാ വിരുദ്ധം: ഡിവൈഎഫ്ഐ

dyfi- us venezuela intervention

കേരളത്തിലെ ചില ആർഎസ്എസ് നിയന്ത്രണത്തിനുള്ള സ്കൂളുകളിൽ ക്രിസ്തുമസ് ആഘോഷം വിലക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ. ചില സ്കൂളുകളിൽ സ്കൂൾ അധികാരികൾ ക്രിസ്ത്മസ് ആഘോഷം നടത്താൻ പാടില്ലെന്ന തീരുമാനം എടുത്തിരുന്നു. ഇതിനെതിരെ വിവിധയിടങ്ങളിൽ നിന്നും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. രാജ്യത്തിൻ്റെ മത നിരപേക്ഷതയെ എതിർക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

സ്കൂളുകളിലും മറ്റും എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ക്രിസ്മസ് രാജ്യത്തിൻ്റെ മതനിരപേക്ഷതയുടെ അടയാളം കൂടിയാണ് .ഇത് വിദ്യാർത്ഥികളിൽ മതേതര കാഴ്ചപ്പാടും പരസ്പര സൗഹൃദവും സഹവർത്തിത്വവും വളർത്താനാണ് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. നേരത്തെ ഓണാഘോഷത്തിന് എതിരെ പോലും ആർഎസ്എസ് രംഗത്ത് വന്നിരുന്നു.ഓണം ക്രിസ്തുമസ്,വിഷു,ബക്രീദ് തുടങ്ങിയ ആഘോഷങ്ങൾ എല്ലാവരും ചേർന്ന് ആഘോഷിക്കുന്ന നാടാണ് നമ്മുടേത്.

Also read; സ്കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല; RSS മാനേജ്മെന്‍റുകൾ ക്രിസ്തുമസ് ആഘോഷം വിലക്കിയത് അടിയന്തരമായി പരിശോധിക്കും: മന്ത്രി വി ശിവൻകുട്ടി

രാജ്യത്തിൻ്റെ മതനിരപേക്ഷതക്ക് എതിരായി നിൽക്കുന്ന വർഗീയശക്തികളായ സംഘപരിവാർ സംഘടനകൾ അതുകൊണ്ടുതന്നെ സ്കൂളുകളിലെ ക്രിസ്തുമസ് ആഘോഷത്തെ എതിർക്കുകയാണ്. അതിൻറെ ഭാഗമായാണ് ആർഎസ്എസിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ നിന്ന് ക്രിസ്തുമസ് ആഘോഷം പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായത്.ആർഎസ്എസ് അതിൻ്റെ നൂറാം വാർഷികം പിന്നിടുമ്പോൾ രാജ്യത്ത് വർഗീയ വിഭജന രാഷ്ട്രീയം കൂടുതൽ ശക്തമാക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇത്തരത്തിലുള്ള വർഗീയ വിഷനിപ്തമായ ആഹ്വാനങ്ങളെ കേരള ജനത തള്ളിക്കളയണം ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടു വരുണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News