
ക്രിസ്തുമസ് ദിന സന്ദേശം നൽകി മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ക്രിസ്തുവിന്റെ ജനനം സന്തോഷത്തിനും സമാധാനത്തിന്റെയും സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് ക്രിസ്തീയ വിശ്വാസത്തിനെതിരെ വലിയ അക്രമങ്ങൾ നടക്കുകയാണെന്നും മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ അന്ധകാരത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
‘ഋഷിപുംഗവൻമാരുടെ നാട് ഇന്ന് രാക്ഷസൻമാരുടെ കറുത്തനാടായി മാറുകയാണ്. ആഘോഷങ്ങൾ തർക്കുന്ന അന്ധകാര ശക്തികളെ നിയന്ത്രിക്കാൻ ഭരണകൂടത്തിന് കഴിയണം. എന്നാൽ ഇത്തരം ശക്തികളുടെ തേർവാഴ്ച്ചക്കെതിരെ ഭരണാധികാരികൾ മൗനം പാലിക്കുന്നത് ദു:ഖകരമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
ALSO READ: ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി; വർഗീയ ആക്രമണങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാവും
എല്ലാ മതസമൂഹങ്ങൾക്കും സ്വാതന്ത്ര്യവും ഭരണഘടനയുടെ സംരക്ഷണവും നമ്മുടെ രാജ്യത്ത് ഉണ്ടാകണം. വസുദൈവ കുടുംബകം എന്ന ആശയമാണ് രാജ്യത്തിൻ്റെ അടിത്തറയെന്നും മലങ്കരസഭാധ്യക്ഷൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

