സിറ്റി ബസ് വിവാദം: ബസ് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിൽ നൽകും, 113 ബസുകൾ കോർപറേഷൻ എടുത്താൽ 150 വണ്ടികൾ KSRTC ഇറക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

K B Ganesh Kumar

സിറ്റി ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയർ വിവി രാജേഷിനെ തള്ളി ഗതാ​ഗത മന്ത്രി ഗണേഷ് കുമാർ. സിറ്റി ബസുകളിൽ ഒന്നും തിരുവനന്തപുരത്തിന് പുറത്ത് ഓടുന്നില്ല. 113 ബസുകളാണ് സ്മാർട്ട്‌ സിറ്റി പദ്ധതിയിലുള്ളത്. കേന്ദ്രവും സംസ്ഥാനവും 500 കോടി വീതം നൽകിയിട്ടുണ്ട്. വണ്ടികളുടെ നവീകരണമടക്കം KSRTC യാണ് ചെയ്യേണ്ടത്. വകുപ്പിന്റെ പ്ലാനിങ് കാരണം 9000 രൂപ വരെ ഒരു ബസിന് ലാഭമുണ്ടായി. ഒരു ദിവസം 2500 രൂപ മാത്രം ലാഭമുണ്ടായിരുന്ന സമയത്താണിത്.

ആവശ്യമില്ലാത്ത കാര്യങ്ങൾ ആരും പറയേണ്ട എന്നും തിരുവനന്തപുരത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല എന്നും അദ്ദേഹം പ്രതികരിച്ചു. മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചു എന്നും പഠിച്ചിട്ട് മാത്രം പറയണമെന്നും മന്ത്രി പറഞ്ഞു. ഈ ബസുകൾ കൊണ്ടാണ് KSRTC ജീവിക്കുന്നതെന്ന് ആരും പറയരുത്. 113 ബസുകൾ കോർപറേഷൻ എടുത്താൽ 150 വണ്ടികൾ KSRTC ഇറക്കും. ലോഹ്യമായിട്ടാണെങ്കിൽ ലോഹ്യമായിട്ട് നിൽക്കും എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മേയർ 113 ബസുകളും തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂർ ഉള്ളിൽ തിരിച്ചയയ്ക്കും. വാഹനങ്ങൾ സന്തോഷത്തോടെ തിരികെ കൊടുക്കാൻ തയ്യാറാണ്. ഡ്രൈവറും വർക് ഷോപ്പും കണ്ടക്ടറും എല്ലാം കെഎസ്ആർടിസിയുടെതാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട ആരും തന്നെ വിളിച്ചിട്ടില്ല. വിജയിപ്പിക്കാം എന്ന ആത്മവിശ്വാസം ഉണ്ടെങ്കിൽ തിരുവന്തപുരം കോർപ്പറേഷൻ ബസുകൾ എടുത്തോളൂ. കോർപ്പറേഷനിലെ ഒരു കെഎസ്ആർടിസി ബസ്സും നഗരം വിട്ടു പോകുന്നില്ല. മൂന്നാറിലേക്ക് അടക്കം സർവീസ് നടത്തുന്നു എന്ന പ്രചരണം വ്യാജം ആണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ശബരിമല സ്വർണ മോഷണ കേസ്: അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

അതേസമയം മൂന്നാറിലേക്കുള്ള റോയൽ വ്യൂ 2.0 ഫ്ലാഗ് ഓഫ് ചെയ്ത് ​ഗതാ​ഗത മന്ത്രി ഗണേഷ് കുമാർ. പുതുവത്സര സമ്മാനമാണ് ഈ വണ്ടി എന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് ടൂറിസം വരുമാനം 42 കോടി രൂപയായി വർദ്ധിച്ചു. ഡ്രൈവിംഗ് സ്കൂളുകൾ ലാഭത്തിൽ ആണ്. ഡബിൾ ഡക്കർ 1 കോടി 17 ലാഭം നൽകി.

തിരുവനന്തപുരത്തെ ഡബിൾ ഡക്കർ KSRTC യുടേത് ആണ്. പറഞ്ഞ പണം നൽകാത്തതുകൊണ്ട് KSRTC പണം നൽകി വാങ്ങിയത് ആണ്.ബാറ്ററി വണ്ടിയുടെ ഭാഗമല്ല. 2025 ൽ KSRTC ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു. അതിനു മികച്ച ടീം മന്ത്രിയെന്ന നിലയ്ക്ക് തനിക്ക് ലഭിച്ചു.

മരണ പാച്ചിൽ ഇന്ന് ഒഴിവായി. പ്രൈവറ്റ് ബസ് ജീവനക്കാരുടെ പോലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഇതോടെ സാമൂഹ്യ വിരുദ്ധരുടെ അക്രമം ഒഴിവാക്കാം. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട് തനിക്ക് വലിയ വിമർശനം നേരിട്ടു. മൂന്നാറിലെ ആദ്യ ഡബിൾ ഡെക്കർ ബസ് വലിയ ലാഭത്തിൽ ആണ്. തിരുവനന്തപുരത്തെ ഡബിൾ ഡെക്കർ ബസ്സും ലാഭത്തിൽ ആണ്. ഇന്ത്യയിൽ ലാഭത്തിൽ ഓടുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷൻ KSRTC യാണ് എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News