
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസ് ക്യാമ്പുകളിൽ തമ്മിലടി പതിവാകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. സ്ഥാനാർത്ഥിയാകാനുള്ള വടംവലിയാണ് പലപ്പോഴായി നടക്കുന്ന ഈ തമ്മിലടികൾക്ക് പിന്നിൽ. ദാ ഇപ്പോൾ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിസിസി ഓഫീസിൽ കൂട്ടയടി ഉണ്ടായിരിക്കുകയാണ്.
കോഴിക്കോട് കോർപ്പറേഷനിലെ നടക്കാവ് വാർഡിൻ്റെ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച യോഗത്തിലാണ് തമ്മിലടിയുണ്ടായത്. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ തമ്മിലായിരുന്നു കയ്യാങ്കളിയുണ്ടായത്. വിൽഫ്രഡ്, സുകുമാരൻ, ധനേഷ്, റഫീഖ് എന്നിവർക്ക് വേണ്ടിയായിരുന്നു തമ്മിൽതല്ലുണ്ടായത്.
ALSO READ: മലപ്പുറം കോട്ടക്കലിൽ വൻ തീപിടുത്തം: തീ അണയ്ക്കാനുള്ള ശ്രമം തുടർന്ന് അഗ്നിരക്ഷാ സേന
ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിലും കോൺഗ്രസിൽ തർക്കം രൂക്ഷമാണ്. പേയ്മെൻ്റ് സീറ്റ് ആരോപണം ഉൾപ്പടെ ഉയർത്തി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.
Content Summery: There is a clash at the Kozhikode DCC office regarding the selection of candidates for the local government elections. The clash took place at a meeting regarding the selection of candidates for the Nadakkavu ward of the Kozhikode Corporation. The attack was between self-proclaimed candidates.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

