
ജമാഅത്തെ ചൊല്ലി പാലക്കാട് മുസ്ലീം ലീഗില്‍ പൊട്ടിത്തെറി. വെല്‍ഫയര്‍ പാര്‍ട്ടിക്ക് വേണ്ടി ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ലീഗ് നേതൃത്വം ധാരണയുണ്ടാക്കിയെന്ന ആരോപണപണത്തിന് പിന്നാലെയാണ് പൊട്ടിത്തെറി. ലീഗ് – വെല്‍ഫയര്‍ പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തിയെന്ന് മുന്‍ നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ അസീസ് ആണ് പറഞ്ഞത്.
പാലക്കാട് നഗരസഭയില്‍ ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തെരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുകയാണ് മുന്‍ ലീഗ് ഭാരവാഹികള്‍.ജനകീയ കൂട്ടായ്മ രൂപീകരിച്ച്് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് നീക്കമെന്നും അബ്ദുള്‍ അസീസ് പറഞ്ഞു.
അതേസമയം കണ്ണൂര്‍ കോര്‍പറേഷന്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ്- മുസ്ലിം ലീഗ് തര്‍ക്കം രൂക്ഷമായി തുടരുകയാണ്. മുസ്ലീം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടത് കോണ്‍ഗ്രസിനെ ചൊടുപ്പിച്ചതോടെ രണ്ടാം ഘട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. നാല് സീറ്റുകള്‍ കൂടുതല്‍ വേണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ്സ് വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

