
കോഴിക്കോട് കാരശ്ശേരിയിൽ ലീഗ് യോഗത്തിൽ തമ്മിലടി. സ്ഥാനാർത്ഥി നിർണ്ണയത്തിനായി ചേർന്ന യോഗത്തിലാണ് കൂട്ടത്തല്ല് നടന്നത്. ലീഗിന് ലഭിച്ച സീറ്റിൽ കോൺഗ്രസുകാരനെ മത്സരിപ്പിക്കുന്നതിനെച്ചൊല്ലിയാണ് തർക്കം ഉണ്ടായത്. ലീഗ് നേതാവ് നടുക്കണ്ടി അബൂബക്കറിനെ കയ്യേറ്റം ചെയ്തു.
മുസ്ലീം ലീഗിന് അനുവദിച്ച കാരശ്ശേരി പഞ്ചായത്തിലെ 16 ആം വാർഡിൽ കോൺഗ്രസ് അനുഭാവിയെ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കുന്നു എന്നാരോപിച്ചാണ് ലീഗിലെ ഒരുവിഭാഗം നേതൃത്വത്തിനെതിരെ തിരിഞ്ഞത്. നോർത്ത് കാരശ്ശേരി മുസ്‌ലീഗ് ഓഫീസിൽ നടന്ന സ്ഥാനാർഥി നിർണ്ണയ ചർച്ച വാക്കുതർക്കത്തിലും തമ്മിലടിയിലും കലാശിച്ചു. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ലീഗ് കർഷകസംഘം പ്രസിഡന്റ് നടുക്കണ്ടി അബൂബക്കറിന് എതിരെ തെറിവിളിച്ചുകൊണ്ട് പ്രവർത്തർ രംഗത്തെത്തി.
അബൂബക്കറിനെ പ്രവർത്തകർ സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു. യോഗം കഴിഞ്ഞിറങ്ങിയ പ്രവർത്തകരും പ്രതിഷേധിച്ചുകൊണ്ടാണ് എത്തിയത്. ലീഗിന് ലഭിച്ച സീറ്റിൽ കോണി ചിഹ്നത്തിൽ മത്സരിക്കണമെന്ന് പ്രവർത്തകർ പറഞ്ഞു. കാരശ്ശേരി 16 ആം വാർഡിലെ സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കടുത്ത ഭിന്നതയാണ് ലീഗിനുള്ളിൽ ഉടലെടുത്തിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

