തർക്കം പത്തനംതിട്ട യുഡിഎഫിലും: ജില്ലാ പഞ്ചായത്തിൽ അധിക സീറ്റ് വേണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം; പറ്റില്ലെന്ന് കോൺഗ്രസ്

udf clash pathanamthitta

പത്തനംതിട്ടയിലും യുഡിഎഫിലും കോൺഗ്രസിലും തർക്കം. ജില്ലാപഞ്ചായത്തിൽ അധിക സീറ്റ് വേണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടതാണ് തർക്കം ഉടലെടുക്കാൻ കാരണമായത്. ജോസഫിന് സീറ്റ് കൊടുക്കേണ്ടെന്ന് കോൺഗ്രസ് നേതൃത്വവും തീരുമാനിച്ചതോടെ യുഡിഎഫിൽ തമ്മിലടി കടുത്തിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലും തർക്കം രൂക്ഷമാണ്. മൈലപ്ര പഞ്ചായത്തിൽ ഡിസിസി പ്രസിഡന്റിനെ തള്ളി ഐഎൻടിയുസി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. അടൂർ നഗരസഭയിലും കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാണ്.

ALSO READ; നെയ്യാറ്റിൻകര ബിജെപിയിൽ കൂട്ടരാജി; അമരവിള ഏരിയാ പ്രസിഡൻ്റ് ,സെക്രട്ടറി ഉൾപ്പടെ 10 പേർ രാജിവച്ചു; നഗരസഭയിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത് വന്നതോടെയാണ് കൂട്ടരാജി

ഇടുക്കിയിലും ജോസഫ് വിഭാഗവുമായി ബന്ധപ്പെട്ട യുഡിഎഫിൽ തർക്കം നടക്കുന്നുണ്ട്. ഇവിടെ ലീഗാണ് ഇടഞ്ഞു നിൽക്കുന്നത്. ജോസഫ് വിഭാഗത്തിന് അമിത പരിഗണന നൽകി ലീഗിനെ അവഗണിക്കുന്നുവെന്നാണ് ഇവിടത്തെ പരാതി.  ജില്ലാ പഞ്ചായത്തിൽ സീറ്റില്ലാതെ വന്നതും ലീഗിന്‍റെ രോഷം കടുപ്പിച്ചിട്ടുണ്ട്.

news summary: Dispute within UDF in Pathanamthitta. The dispute arose due to the Kerala Congress Joseph faction’s demand for additional seats in the district panchayat.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News