ഭിന്നശേഷി നിയമനത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് ആശ്വാസകരമായ ഉറപ്പ് ലഭിച്ചെന്ന് ക്ലീമിസ് ബാവ; മന്ത്രി വി ശിവൻകുട്ടി കൂടിക്കാ‍ഴ്ച നടത്തി

mar-cleemis-v-sivankutty

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വളരെ ആശ്വാസകരമായ ഉറപ്പ് ലഭിച്ചുവെന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മന്ത്രി വി ശിവന്‍കുട്ടിയുമായുള്ള കൂടിക്കാ‍ഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി പേര്‍ക്കുള്ള ജോലിയെ കുറിച്ച് വലിയ ഉറപ്പ് ലഭിച്ചുവെന്നും മന്ത്രി ശിവന്‍കുട്ടി പ്രത്യേക താത്പര്യത്തില്‍ യോഗം വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും ഫോണില്‍ കണ്ടു സംസാരിച്ചിരുന്നു. അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. ഏറ്റവും ആശ്വാസകരമായ തീരുമാനത്തില്‍ കത്തോലിക സഭ നന്ദി അറിയിക്കുന്നു. അവസാനത്തെ സന്തോഷമാണ് ആശ്വാസം. അപ്പോള്‍ മുന്‍പുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടതില്ലല്ലോയെന്നും ക്ലീമിസ് ബാവ പറഞ്ഞു.

Read Also: എയ്ഡഡ് സ്കൂള്‍ ഭിന്നശേഷി നിയമനം; ആനുകൂല്യം എല്ലാ സ്കൂള്‍ മാനേജുമെന്‍റുകള്‍ക്കും കൊടുക്കണമെന്നാണ് സര്‍ക്കാരിന്‍റെ അഭിപ്രായം, ഇത് സുപ്രീംകോടതിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി


ക്ലീമിസ് ബാവയെ കാണാന്‍ ഇടയ്ക്കിടെ വരാറുണ്ടെന്നും ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നം അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News