‘9 വർഷം ചെയ്ത വികസന പ്രവർത്തനങ്ങൾ പ്രോഗ്രസ് റിപ്പോർട്ടാക്കി ജനങ്ങളാകുന്ന രക്ഷകർത്താക്കൾക്ക് മുൻപിൽ അവതരിപ്പിച്ച പ്രിൻസിപ്പാളാണ് മുഖ്യമന്ത്രി’: മന്ത്രി വി എൻ വാസവൻ

VN Vasavan

9 വർഷം ചെയ്ത വികസന പ്രവർത്തനങ്ങൾ പ്രോഗ്രസ് റിപ്പോർട്ടാക്കി ജനങ്ങളാകുന്ന രക്ഷകർത്താക്കൾക്ക് മുൻപിൽ അവതരിപ്പിച്ച പ്രിൻസിപ്പാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി എൻ വാസവൻ. ഓരോ വർഷവും തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയ്‌ക്കൊപ്പം തങ്ങൾ ചെയ്ത കാര്യങ്ങളുടെ ‘പ്രോഗ്രസ് കാർഡ്’ കൂടി ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570 എണ്ണവും നടപ്പിലാക്കി. രണ്ടാം ഘട്ടത്തിൽ പറഞ്ഞ 900 കാര്യങ്ങളിൽ 850 എണ്ണവും ഇതിനോടകം പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി. ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറിയെന്നും വമ്പൻ കപ്പലുകൾ അവിടെ എത്തുകയും ചെയ്യുന്നു.

ALSO READ: ‘മാധ്യമങ്ങളുടെ പിന്തുണ കൊണ്ട് മാത്രമല്ല LDF വളർന്നത്, സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് പ്രകടനപത്രികയിലെ എല്ലാകാര്യങ്ങളും നടപ്പിലാക്കി’: മന്ത്രി വി ശിവന്‍കുട്ടി

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ഓഫീസുകളെ സ്മാർട്ട് ഓഫീസുകളാക്കി മാറ്റി സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭ്യമാക്കുന്ന സംവിധാനം നടപ്പിലാക്കി. വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പെടെ ഏഴ് മേഖലകളിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന് നീതി ആയോഗ് അംഗീകരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News