മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. ജയശങ്കറിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

s jaishankar demise + pinarayi condolence

തിരുവനന്തപുരം: പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ജയശങ്കറിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാധ്യമ പ്രവർത്തകൻ എന്ന നിലയിലും പത്രപ്രവർത്തകരുടെ നേതാവ് എന്ന നിലയിലും ഏവരുടെയും ആദരവ് നേടിയ വ്യക്തിത്വമായിരുന്നു എസ് ജയശങ്കറിന്റേത്. റിട്ടയർമെന്റിനു ശേഷവും തലസ്ഥാനത്തെ പൊതു വേദികളിലെ സാന്നിധ്യമായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

കേരള കൗമുദി പത്രാധിപ സമിതി അംഗമായിരുന്നു എസ്. ജയശങ്കർ. 1998 – 99, 2001- 2005 കാലത്താണ് അദ്ദേഹം യൂണിയൻ്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ശാന്തികവാടത്തിൽ നടക്കും. അവിവാഹിതനാണ്.

ALSO READ; തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അവധി പ്രഖ്യാപിക്കണം; കേന്ദ്രത്തിന് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

News Summary: Chief Minister Pinarayi Vijayan condoled the death of former state general secretary of the Journalists Union S. Jayashankar.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News