‘എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് മൂന്ന് പുസ്തകങ്ങള്‍’; തൻ്റെ വായനാ ലോകത്തെക്കുറിച്ച് മുഖ്യമന്ത്രി

cm pinarayi vijayan about favourite books

വീട്ടിൽ വലിയൊരു ലൈബ്രറി ഉണ്ടെങ്കിലും തിരക്കുകൾ കാരണം ഇപ്പോൾ വായനയ്ക്ക് സമയം ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്തകങ്ങള്‍ വായിക്കുമോയെന്ന മോഹൻലാലിൻ്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകങ്ങളിൽ ലിയോ ടോൾസ്റ്റോയിയുടെ ‘അന്നാ കരിനീന’, വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’, തകഴിയുടെ ‘കയർ’ എന്നിവ ഉൾപ്പെടുന്നുവെന്നും കവിതകൾ വായിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം സ്കൂൾ കാലഘട്ടത്തിലെ ഓർമ്മകളും അദ്ദേഹം ഓർത്തെടുത്തു. യുപി സ്കൂളിൽ പഠിക്കുന്ന സമയത്ത് അധ്യാപകന്റെ നിർദ്ദേശപ്രകാരം കഥാപ്രസംഗം നടത്തിയിട്ടുണ്ട്. ഒരു വലിയ ആൽമരത്തിന് താഴെ കിടന്നുറങ്ങുന്ന ഒരാളുടെ നെറ്റിയിൽ ചെറിയൊരു കായ വന്നു വീഴുന്നതും അത് ഒരു തേങ്ങ പോലെ വലുതായിരുന്നെങ്കിൽ അയാളുടെ അവസ്ഥ എന്താകുമായിരുന്നു എന്നതാണ് ചെയ്തതെന്ന് അദ്ദേഹം പറയുന്നു.

ALSO READ: ‘ആ മരണം വിവരം അറിയിക്കാൻ വാക്കുകൾ പുറത്തേക്ക് വരാത്ത അവസ്ഥ വന്നു’; ‘കണ്ടും മിണ്ടിയും ഇരുവറിൽ’ മുഖ്യമന്ത്രി

രാഷ്ട്രീയ ജീവിതത്തിനിടയിൽ പല കാര്യങ്ങളും എഴുതേണ്ടി വന്നിട്ടുണ്ടെങ്കിലും ഗൗരവകരമായ സാഹിത്യ രചനകളിലേക്ക് കടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ആത്മകഥ എഴുതുന്നതിനായി ചില ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അത് ഇതുവരെ പൂർണ തോതിൽ എത്തിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News