‘പതിനൊന്ന് ആദിവാസി ഉന്നതികളുടെ ചിരകാല അഭിലാഷം പൂർത്തിയായി’; കുമ്പിച്ചല്‍കടവ് പാലം യാഥാർഥ്യമായത് പല കടമ്പകൾ കടന്നെന്ന് മുഖ്യമന്ത്രി

pinarayi-vijayan-

ഒരു പ്രദേശത്തിന്‍റെ ദീർഘകാല സ്വപ്നം യാഥാർത്ഥ്യമായെന്നും 11 ആദിവാസി ഉന്നതികളുടെ ചിരകാല അഭിലാഷം പൂർത്തിയായതായും മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്പൂരി കുമ്പിച്ചല്‍കടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കടമ്പകൾ കടന്നാണ് പാലം യാഥാർഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു നദിക്ക് കുറുകെ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ പാലമാണിതെന്നും ആദിവാസി മേഖലയിലെ യാത്രാ ദുരിതത്തിന് ഇതോടെ അന്ത്യമായെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ കരഘോഷത്തോടെയാണ് ജനം സ്വീകരിച്ചത്.

ALSO READ; ഒരു ജനതയ്ക്ക് സ്വപ്ന സാക്ഷാത്കാരം; അമ്പൂരി കുമ്പിച്ചല്‍കടവ് പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

പ്രധാന പദ്ധതികൾ പോലും കേരളത്തിൽ നടപ്പാകാതിരുന്ന കാലം ഉണ്ടായിരുന്നു. നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ല എന്ന് ജനങ്ങൾ നിരാശപ്പെട്ടിരുന്നു. എന്നാൽ, അധികാരത്തിലെത്തിയ ഇടതു സർക്കാരിന് വൻ പദ്ധതികളടക്കം നടപ്പിലാക്കാനായി. നാടിന്‍റെ താൽപര്യത്തിന് ഒപ്പം നിൽക്കുകയാണ് സർക്കാരിന്‍റെ കടമയെന്നും അത് എൽഡിഎഫ് സർക്കാർ നിർവഹിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയോര ഹൈവേ, തീരദേശ ഹൈവേയ്ക്കുമായി പതിനായിരം കോടിയാണ് സംസ്ഥാനം ചെലവഴിക്കുന്നത് കിഫ്ബിയിൽ തൊണ്ണൂറായിരം കോടിയുടെ പദ്ധതികളാണ് ഏറ്റെടുത്തത്. നടക്കില്ലെന്ന് എഴുതി തള്ളിയതൊക്കെ നമ്മൾ യാഥാർഥ്യമാക്കി കാണിക്കുകയാണ്. നാടും ജനങ്ങളും ഈ മുന്നേറ്റത്തിന് സർക്കാരിന് ഒപ്പം നിന്ന് പിന്തുണ നൽകിയതായും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News