
പ്രതിപക്ഷനേതാവ് വിഡി സതീശന്‍റെ ആരോപണങ്ങൾക്കും ചോദ്യങ്ങൾക്കും സഭയിൽ കൃത്യമായ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പെൻഷന്‍റെ കാര്യത്തിൽ യുഡിഎഫ് കാലത്തെ കാര്യം താൻ പ്രത്യേകമായി ഓർമ്മിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നായനാർ സർക്കാരിന്റെ കാലത്ത് ക്ഷേമപെൻഷൻ ഏർപ്പെടുത്തിയപ്പോൾ ആക്ഷേപിച്ചവരാണ് യുഡിഎഫ്. അവരുടെ കാലത്തെ ക്ഷേമ പെൻഷൻ വർധനവ് കടലാസിൽ മാത്രം ആയിരുന്നു.
2016 ൽ യുഡിഎഫ് അധികാരം വിടുമ്പോൾ 18 മാസത്തെ കുടിശ്ശികയാണ് ഉണ്ടായിരുന്നത്. എൽഡിഎഫ് 600 രൂപ, 1600 ആയി വർധിപ്പിച്ചു. ഈ വസ്തുതകൾ പ്രതിപക്ഷനേതാവ് മറച്ചുവയ്ക്കുന്നത് ശരിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ ഫലപ്രദമായി ഇടപെടുന്നുണ്ട്. ഈ മേഖലയിലെ കുടിശ്ശികകൾ നൽകുന്നതിനായി അവരെ സാമ്പത്തികമായി സജ്ജമാക്കാനുള്ള നടപടികൾ നടന്നുവരുന്നു. ഇതിന്റെ ഒരു ഭാഗം ഇതിനകം നൽകിക്കഴിഞ്ഞു. ബാക്കിയുള്ളവ ഉടൻ തന്നെ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


