
സ്വാതന്ത്ര്യ സമരസേനാനിയും ദീർഘകാലം സിപിഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയുമായിരുന്ന ആർ നല്ലകണ്ണിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തമിഴ്നാട്ടിൽ കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലെ വിവിധ സാമൂഹിക പ്രശ്നങ്ങളിൽ നടത്തിയ സജീവ ഇടപെടലിലൂടെ ശ്രദ്ധേനായിരുന്നു ആർ നല്ലകണ്ണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
1992 മുതൽ 2007 വരെ 13 വർഷം സി പി ഐ തമിഴ്നാട് സെക്രട്ടറി ആയിരുന്ന ആർ നല്ലകണ്ണ് 101 വയസിലാണ് വിടവാങ്ങിയത്. വൃക്കസംബന്ധമായ തകരാറുകളും അണുബാധയും ഉണ്ടായതിനെ തുടർന്ന് ഫെബ്രുവരി ഒന്നാം തീയതി മുതൽ ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിലെത്തി നല്ലകണ്ണിനെ സന്ദർശിച്ചിരുന്നു.
അരികുവത്ക്കരിക്കപ്പെട്ടവർക്കും സാമൂഹികമായി പിന്നോക്കം നിൽക്കുന്നവർക്കും വേണ്ടി മുന്നിൽ നിന്ന് പോരാടിയ ധീരനായ പോരാളിയായിരുന്നു നല്ലകണ്ണ്. ജാതി കലാപങ്ങൾക്കെതിരെ നിരിവധി സമരം നയിച്ച അദ്ദേഹം ലളിതജീവിതം കൊണ്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾകൊണ്ടും ഏറെ ജനകീയനായിരുന്നു. തമിഴ്നാട്ടിലെ ഇടത് പ്രസ്ഥാനത്തിന് തീരാ നഷ്ടം കൂടിയാണ് ആർ നല്ലകണ്ണിന്റെ വിയോഗം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


