അതിവേഗ റെയില്‍ പാത: ‘കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്നും പോസിറ്റീവായി ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല, ഇ ശ്രീധരൻ ഓഫീസ് തുറന്നത് അദ്ദേഹത്തിൻ്റെ കാര്യം’; മുഖ്യമന്ത്രി

pinarayi-vijayan-

അതിവേഗ റെയിലുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്നും പോസിറ്റീവായി ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്നും ഓഫീസ് തുറന്നതുകൊണ്ട് മാത്രം കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനമാണ് ആവശ്യമെന്ന് വികസന മുന്നേറ്റ ജാഥയില്‍ അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിൽ പോയി കേന്ദ്ര റെയിൽവേ മന്ത്രിയോട് കാര്യങ്ങൾ അറിയിച്ചതാണ്. നേരത്തെ കെ വി തോമസുമായി ബന്ധപ്പെട്ട് ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിരുന്നതാണ്. പക്ഷേ താൻ നേരിട്ട് പോയി കേന്ദ്രമന്ത്രിയെ കണ്ടപ്പോൾ ആദ്യമായി കേൾക്കുന്നത് പോലെയാണ് സംസാരിച്ചത്. അവരുടെ മനസ്സിൽ കേരളത്തിലെ റെയിൽവേയെ കുറിച്ചുള്ള യാതൊരു പദ്ധതിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘പല രംഗങ്ങളില്‍ രാജ്യത്ത് ഒന്നാമത് നില്‍ക്കുന്ന സംസ്ഥാനം, കേന്ദ്രം കേരളത്തോട് അവഗണന കാട്ടുന്നു’: മുഖ്യമന്ത്രി

അതിവേഗ റെയിൽ ആരംഭിക്കാൻ കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയെന്നാണ് ഇ ശ്രീധരൻ പറയുന്നത്. അദ്ദേഹം ഓഫീസ് തുറന്നത് അദ്ദേഹത്തിന്റെ കാര്യമാണ്. അതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറയാനില്ല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. അതിവേഗ റെയിലുമായി ബന്ധപ്പെട്ട് ഒരു പോസിറ്റീവ് സമീപനം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News