നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലറും സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി. മജീദ് ഖാൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

dr. ap majeed khan and kerala cm

നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലറും നൂറുൽ ഇസ്‌ലാം സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി. മജീദ് ഖാൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ശ്രദ്ധേയ ഇടപെടൽ നടത്തിയ വ്യക്തിയായിരുന്നു.

​കേരളത്തിലെ ആദ്യത്തെ സ്വകാര്യ സാങ്കേതിക പരിശീലന സംരംഭമായ അമരവിള എൻ.ഐ. ഐ.ടി.ഐ. ആരംഭിച്ചു. അദ്ദേഹം സ്ഥാപിച്ച നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ആരോഗ്യ പരിപാലന രംഗത്ത് ചുവടുറപ്പിച്ച സ്ഥാപനമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

Also read : സംസ്ഥാനത്ത് 87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി; ആകെ എണ്ണം 750 ആയി

കന്യാകുമാരി ജില്ലയിലെ ആദ്യ എഞ്ചിനീയറിങ് കോളേജിന്റെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം. കേരളത്തിന്റെ വൈദ്യുതീകരണത്തിലും പ്രത്യേകിച്ച് മലബാറിലെ പ്രവർത്തനങ്ങൾക്കും മുൻകൈയെടുത്ത വ്യക്തിത്വം കൂടിയാണ് ഡോ. എ.പി. മജീദ് ഖാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News