ലോക കേരള സഭ ലോകത്തിന് തന്നെ മാതൃക; പ്രവാസികളെ നാടിനോട് ചേർക്കുന്ന സമാനതകളില്ലാത്ത വേദി: മുഖ്യമന്ത്രി പിണറായി വിജയൻ

cm-pinarayi-vijayan

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രവാസി സമൂഹത്തിന്റെ പ്രാധാന്യത്തെയും ലോക കേരള സഭയുടെ പ്രസക്തിയെയും കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. നിറഞ്ഞ സന്തോഷവും സംതൃപ്തിയും നൽകുന്ന ഒരു സായാഹ്നമാണിതെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ലോക കേരള സഭ ഇന്ന് പ്രവാസി മലയാളികളുടെ ആഗോള പൊതുവേദിയായി മാറിയിരിക്കുകയാണെന്ന് വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത മേഖലകളിൽ ഉന്നത വൈദഗ്ധ്യം തെളിയിച്ച നിരവധി മലയാളി പ്രതിഭകളുണ്ട്. നാടിന്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്നവരും കേരളത്തിന്റെ വികസനത്തിൽ വികാരാധീനരായി ഇടപെടുന്നവരുമാണ് ഈ പ്രവാസി സഹോദരങ്ങൾ. എന്നാൽ, തങ്ങളുടെ വൈദഗ്ധ്യവും അഭിപ്രായങ്ങളും നാടിനായി പങ്കുവെക്കാൻ അവർക്ക് കൃത്യമായൊരു വേദി ഇതിനുമുമ്പ് ഉണ്ടായിരുന്നില്ല. ഈ പ്രതിഭകളുടെ സഹകരണവും സഹായവും എങ്ങനെ നാടിന് പ്രയോജനപ്പെടുത്താം എന്ന ദീർഘവീക്ഷണത്തോടെയുള്ള ആലോചനയിൽ നിന്നാണ് 2018-ൽ ലോക കേരള സഭ എന്ന ആശയം യാഥാർത്ഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ : ജനക്ഷേമ ബഡ്ജറ്റ് മാതൃകാപരം; സൗജന്യ വിദ്യാഭ്യാസം ഡിഗ്രി വരെയാക്കിയത് ചരിത്രപരം: ജോസ് കെ മാണി

ആദ്യ ഘട്ടത്തിൽ ഈ സംരംഭത്തെക്കുറിച്ച് പലർക്കും സംശയങ്ങൾ ഉണ്ടായിരുന്നു. ഇത് ഫലം ചെയ്യുമോ എന്നതടക്കമുള്ള ചോദ്യങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നു. എന്നാൽ അഞ്ചാം സമ്മേളനത്തിൽ എത്തിനിൽക്കുമ്പോൾ ആ സംശയങ്ങൾക്കെല്ലാം കൃത്യമായ മറുപടി ലഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികൾക്ക് നാടിനെക്കുറിച്ച് അഭിപ്രായം പറയാനും വികസനത്തിൽ പങ്കാളികളാകാനുമുള്ള ഈ വേദി ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്. പ്രവാസി സമൂഹത്തെ ഭരണസംവിധാനവുമായി നേരിട്ട് ബന്ധിപ്പിക്കാൻ ലോക കേരള സഭയിലൂടെ സാധിച്ചുവെന്നും മുഖ്യമന്ത്രി ഉദ്ഘാടന വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News