
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ രണ്ടാംഘട്ട നിർമാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഏക ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞം 9,700 കോടി രൂപയുടെ വൻ നിക്ഷേപത്തിലൂടെ ലോകത്തിലെ ഏറ്റവും പ്രധാന തുറമുഖങ്ങളിലൊന്നായി മാറുകയാണ്. പ്രതീക്ഷിച്ചതിലും 17 വർഷം മുൻപേ നിർമ്മാണം പൂർത്തിയാക്കി ചരിത്രം കുറിക്കുകയാണ് വിഴിഞ്ഞവും ഒപ്പം കേരളവും.
നാടിന്റെ വികസന സ്വപ്നങ്ങളുടെ ഗതിവേഗം പതിന്മടങ്ങാക്കിയ ഇടതുപക്ഷ സർക്കാരിന്റെ നേട്ടങ്ങളുടെ കിരീടത്തിലെ മറ്റൊരുപൊൻതൂവൽ കൂടിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ തുറമുഖത്തിന്റെ ശേഷി 10 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു-വിലേക്ക് ഉയരും. 9700 കോടി രൂപയുടെ നിക്ഷേപത്തിൽ 2000 മീറ്റർ ബെർത്ത് ഒരുങ്ങും. മൂന്ന് കിലോമീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ നാല് കിലോമീറ്ററായും വികസിപ്പിക്കും.
ALSO READ: തിരുവനന്തപുരത്തും കൊച്ചിയിലും ജിസിസി സിറ്റികൾ വരും; മന്ത്രി പി രാജീവ്
റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നീ അത്യാധുനിക സൗകര്യങ്ങൾ കൂടി വരുന്നതോടെ ലോകത്തെ മുൻനിര ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബുകൾക്ക് വിഴിഞ്ഞം ശക്തമായ വെല്ലുവിളിയാകുമെന്ന് ഉറപ്പ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


