
അമ്പൂരിയിലെ ഗോത്രവര്‍ഗ്ഗ ജനതയുടെയും മലയോര നിവാസികളുടെയും പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. അമ്പൂരി കുമ്പിച്ചല്‍കടവ് പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസും മന്ത്രിമാരായ കെ എന്‍ ബാലഗോപാലും ഒ ആര്‍ കേളുവും അടക്കമുള്ള ജനപ്രതിനിധികളും ആയിരക്കണക്കിന് വരുന്ന ജനങ്ങളും മനോഹരമായ ദീപാലങ്കാരങ്ങളാല്‍ വര്‍ണ്ണാഭമായ പാലം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറല്‍ ആയിരുന്നു.
അമ്പൂരി ഗ്രാമപഞ്ചായത്തിലെ 11 ഗോത്രവര്‍ഗ്ഗ ഉന്നതികളിലേക്കുള്ള പ്രവേശനകവാടം എന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഈ പാലം. കിഫ്ബിയില്‍ നിന്നും 19 കോടിയിലധികം രൂപ ചെലവാക്കി നിര്‍മ്മിച്ച പാലം നാടിന്റെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണര്‍വ് നല്‍കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ഒരു ജനതയുടെ ചിരകാല ആവശ്യം യാഥാര്‍ഥ്യമായത്തിന്റെ സന്തോഷത്തിലാണ് അമ്പൂരി പഞ്ചായത്തിലെ തൊടുമല സ്വദേശികള്‍. കരിപ്പയാറിന്റെ മറുകരയില്‍ എത്താന്‍ ഒരു പാലമെന്ന സ്വപ്നമാണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

