ഗൾഫ് മേഖലയിലെ സംഘർഷം; ലോകകേരളസഭ അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി

pinarayi vijayan + loka kerala sabha+ israel iran conflict

ഗൾഫ് രാജ്യങ്ങളിലെ ഇപ്പോഴത്തെ അവസ്ഥയിൽ വലിയ ആശങ്കകൾ ഉണർത്തുന്നതാണ് അതിനാൽ ഈ സാഹചര്യത്തിന്റെ സ്വാഭാവിക പ്രതിഫലനം കേരളീയ സമൂഹത്തിലും കാണപ്പെടും. എല്ലാ സാഹചര്യങ്ങളിലും, ഗൾഫ് രാജ്യത്തോടും അവിടെ താമസിക്കുന്ന ജനങ്ങളോടും ഐക്യദാർഢ്യം അറിയിക്കുകയും, അവരുടെ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ മുൻകരുതലുകൾ സ്വീകരിക്കാൻ തയ്യാറായിരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.

സങ്കീർണമായ ഘട്ടം വന്നാൽ നാട്ടിലെത്തിക്കാൻ ഉള്ള ശ്രമം ആരംഭിക്കേണ്ടി വരും, ഇക്കാര്യം ആവശ്യപ്പെട്ടു കേന്ദ്രത്തിന് കത്ത് നൽകുമെന്നും ഒപ്പം കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു. പ്രവാസികളുമായി ബന്ധുക്കൾക്ക് ആശയവിനിമയം നടത്താനുള്ള ഹെൽപ്പ് ലൈൻ ഒരുക്കാൻ തയ്യാറാണെന്ന് കേന്ദ്രത്തെ അറിയിക്കും. കൂടാതെ നോർക്ക ഇപ്പോൾ നടത്തുന്ന ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ ഇപ്പോൾ നിലവിലുണ്ട്. ട്രാൻസിറ്റ് വിസയിൽ നിൽക്കുന്നവർ, ആക്രമണ ഭീതിമൂലം അടിയന്തരമായി സഞ്ചരിക്കാൻ കഴിയാതെ വരുന്നവർ, രോഗികൾ, മരുന്ന് ആവശ്യമുള്ളവർ എന്നിവർക്ക് ലോകസഭാംഗങ്ങൾ പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also read : കോട്ടയം മുട്ടുചിറയിൽ 140 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

പ്രാദേശിക ഭരണകൂടം നൽകുന്ന മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും ഇന്ത്യൻ എംബസിയുമായി എപ്പോഴും ബന്ധം ഉണ്ടാവണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം അടിസ്ഥാനരഹിതമായ വാർത്തകൾ കിംവദന്തികളും ഊഹാപോഹങ്ങൾ എന്നിവ വിശ്വസിക്കരുത്, ഭീതി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അനുശാസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News