
ജീവിതത്തിലെ കഠിനമായ പ്രതിസന്ധികളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ പുതിയൊരു ജീവിതം കരുപിടിപ്പിക്കുന്ന നിർഭയ ഹോമിലെ പെൺകുട്ടികൾക്ക് കരുത്തായി മുഖ്യമന്ത്രി പിണറായി വിജയൻ. പോക്സോ അതിജീവിതരായ കുട്ടികൾക്ക് തൊഴിൽ നൈപുണ്യവും സ്വയംതൊഴിൽ കണ്ടെത്താനുള്ള കരുത്തും നൽകുന്ന ‘ഉയരെ’ എന്ന ബ്രാൻഡിന്റെ വിജയഗാഥ പങ്കുവെക്കാനാണ് കുട്ടികൾ മുഖ്യമന്ത്രിയെ കാണാൻ എത്തിയത്.
വാത്സല്യത്തോടെ ചേർത്തുനിർത്തിയ മുഖ്യമന്ത്രിക്ക് തങ്ങൾ തന്നെ നിർമ്മിച്ച ഉൽപ്പന്നങ്ങൾ സമ്മാനിച്ചപ്പോൾ, അത് അതിജീവനത്തിന്റെ മറ്റൊരു ചരിത്രമായി മാറി. മുഖ്യമന്ത്രിയെ സന്ദർശിച്ച ആ വൈകാരിക നിമിഷങ്ങളെക്കുറിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഫേസ്ബുക്കിൽ കുറിച്ചു
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം
ബഹു. മുഖ്യമന്ത്രി വാത്സല്യത്തോടെ അവരുടെ ശിരസ്സില്‍ തൊട്ടു. ആ നിമിഷങ്ങളില്‍ അവരുടെ കണ്ണുകള്‍ സജലങ്ങളാകുന്നത് കണ്ടു.‘അവര്‍’ പോക്സോ അതിജീവിതരായ പെണ്‍കുട്ടികളാണ്. നിര്‍ഭയ ഹോമുകളില്‍ സര്‍ക്കാരിന്റെ സംരക്ഷണയില്‍ ഉള്ളവര്‍.
അവര്‍ക്ക് ജീവിക്കാന്‍ പ്രതീക്ഷയും കരുത്തും ആത്മവിശ്വാസവും നല്‍കുന്നതിനാണ് നാല് വര്‍ഷം മുന്‍പ് തൊഴില്‍ നൈപുണ്യ പരിശീലനം ആരംഭിച്ചത്.
ALSO RAED : സ്കൂൾ പൂട്ടും മുൻപേ പുസ്തകമെത്തും! അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണ ഉദ്ഘാടനം ഫെബ്രുവരി 13-ന്
വനിതാ-ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴിലുള്ള തേജോമയ ഹോം, മോഡല്‍ ഹോം എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് തെഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കാന്‍ ആരംഭിച്ചത്. രണ്ടു വര്‍ഷം മുന്‍പ് അവര്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്തു. ‘ഉയരെ’ എന്നാണ് പേര്. സാരികള്‍, ബെഡ് ഷീറ്റുകള്‍, കൂക്കീസ്, കേക്കുകള്‍ തുടങ്ങി അനേകം ഉത്പന്നങ്ങളാണ് ഇവര്‍ വിപണയിലെത്തിക്കുന്നത്.
‘ഉയരെ’യുടെ വിജയത്തിലുള്ള സന്തോഷസൂചകമായിട്ടാണ് കുട്ടികള്‍ ഇന്ന് ബഹു. മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. അവര്‍ നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ അടങ്ങിയ ഒരു ഗിഫ്റ്റ് ഹാമ്പര്‍ ബഹു. മുഖ്യമന്ത്രിയ്ക്ക് കൈമാറുകയും ചെയ്തു. വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടര്‍ ശ്രീമതി. ഹരിതാ.വി.കുമാര്‍, നിര്‍ഭയ കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി. ശ്രീലാ മേനോന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

