
ഒഡീഷയിൽ ഒരു പാസ്റ്റർക്കെതിരെ നടന്ന ക്രൂരമായ ആക്രമണം ഒറ്റപ്പെട്ട കുറ്റകൃത്യമല്ലെന്നും, ഇത് സംഘപരിവാർ സംവിധാനപരമായി വളർത്തിക്കൊണ്ടുവരുന്ന അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷത്തിന്റെ പ്രതിഫലനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മനുഷ്യനെ നിർബന്ധിച്ച് പശുവിന്റെ ചാണകം കഴിപ്പിക്കുന്നത് അത്യന്തം മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിമർശിച്ചു. ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകളുടെ നിശബ്ദതയും ഇതിലെ പങ്കാളിത്തവും ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികൾക്ക് ധൈര്യം പകരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഗ്രഹാം സ്റ്റെയിൻസിന്റെയും അദ്ദേഹത്തിന്റെ ഇളയ മക്കളുടെയും ദാരുണമായ കൊലപാതകത്തിന് 27 വർഷം തികയുമ്പോഴും, അസഹിഷ്ണുതയുടെ അതേ ശക്തികൾ ഇന്നും ശിക്ഷാനടപടികളില്ലാതെ പ്രവർത്തിക്കുന്നത് വ്യക്തമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ മതേതര ഘടനയെ തകർക്കാനും ഭരണഘടനാ ജനാധിപത്യത്തെ ദുർബലപ്പെടുത്താനും ഇന്ത്യയിലുടനീളം നിരന്തരമായ ആക്രമണങ്ങൾ നടക്കുന്നുണ്ട്. സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയം അടിച്ചേൽപ്പിക്കാനുള്ള ഈ ഏകോപിത ശ്രമങ്ങളെ ശക്തമായി ചെറുക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
ALSO READ: ‘മോദിയുടെ ഉപദേശം കേരളത്തിന് വേണ്ട, കോൺഗ്രസ് വോട്ടുവാങ്ങി കേരളം പിടിക്കാമെന്നത് മൗഢ്യം’: എ വിജയരാഘവൻ
പോസ്റ്റിന്റെ പൂർണരൂപം
ഒഡീഷയിൽ ഒരു പാസ്റ്റർക്കെതിരെ നടന്ന ക്രൂരമായ ആക്രമണം ഒറ്റപ്പെട്ട കുറ്റകൃത്യമല്ല; സംഘപരിവാർ സംവിധാനപരമായി വളർത്തിപ്പോറ്റുന്ന അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷത്തിന്റെ പ്രതിഫലനമാണ് അത്. ഒരു മനുഷ്യനെ നിർബന്ധിച്ച് പശുവിന്റെ ചാണകം കഴിപ്പിക്കുന്നത് അത്യന്തം അമാനുഷികമായ പ്രവൃത്തിയാണ്. ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകളുടെ മൗനവും കൂട്ടുനിൽപ്പും ഇത്തരത്തിലുള്ള അക്രമങ്ങൾക്ക് ധൈര്യം നൽകുകയാണ്.
ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ ചെറുപ്പക്കാരായ മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് 27 വർഷം പൂർത്തിയാകുമ്പോൾ, അതേ അസഹിഷ്ണുതയുടെ ശക്തികൾ ഇന്നും ശിക്ഷയില്ലാതെ പ്രവർത്തിക്കുന്നുവെന്ന് വ്യക്തമാണ്. ഒഡീഷയിൽ മാത്രംമല്ല, ഇന്ത്യയിലുടനീളം നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കടുത്ത ആക്രമണങ്ങൾ നേരിടുകയാണ്. ഭരണഘടനാപരമായ ജനാധിപത്യത്തെ ദുർബലപ്പെടുത്താനും സംഘപരിവാറിന്റെ സമുദായിക രാഷ്ട്രീയ അജണ്ട അടിച്ചേൽപ്പിക്കാനും നടക്കുന്ന ഈ ഏകോപിത ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതാണ്.
The brutal assault on a pastor in Odisha is not an isolated crime; it reflects the atmosphere of violence and hatred being systematically fostered by the Sangh Parivar. Forcing a human being to eat cow dung is a deeply inhuman act, emboldened by the silence and complicity of…
— Pinarayi Vijayan (@pinarayivijayan) January 23, 2026

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


