
സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഇ പി ജയരാജൻ്റെ ആത്മകഥ ‘ഇതാണെൻ്റെ ജീവിതം’ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ എഴുത്തുകാരൻ ടി പത്മനാഭന് നൽകി പുസ്‌തകം പ്രകാശനം ചെയ്തു. കേരള രാഷ്ട്രീയത്തിലെ സമര തീക്ഷ്ണമായ ഒരു കാലത്തെ അടയാളപ്പെടുത്തുകയാണ് ഇപി ജയരാജൻ തൻ്റെ ആത്മകഥയിൽ. ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതമാണ് ഇതാണെൻ്റെ ജീവിതം എന്ന പുസ്‌തകത്തിലുടെ വരച്ച് കാട്ടുന്നത്.
രാഷ്ട്രീയ എതിരാളികളുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇ പി ജയരാജൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് തന്നെ വലിയ അദ്ഭുതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അസത്യങ്ങൾ കൊണ്ട് ചിലർ ജയരാജനെതിരെ കള്ളപ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള രാഷ്‌ട്രീയത്തിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഇ പി ജയരാജൻ എന്ന് എഴുത്തുകാരൻ ടി പത്മനാഭൻ അഭിപ്രായപ്പെട്ടു.
ALSO READ: ‘കസ്റ്റഡി പീഡനങ്ങൾ ഒരുകാരണവശാലും അനുവദിക്കില്ല, സേനയുടെ അന്തസിന് ചേരാത്ത നിലയിൽ പ്രവർത്തിക്കുന്നവർ സർവീസിൽ ഉണ്ടാകില്ല’: മുഖ്യമന്ത്രി
തനിക്കെതിരായ കള്ള വാർത്തകൾക്ക് പിന്നിൽ ആസൂത്രിത ശക്തിയുണ്ടെന്ന് മറുപടി പ്രസംഗത്തിൽ ഇ പി ജയരാജൻ പറഞ്ഞു. പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും എതിരെ ആക്രമണം വന്നാൽ തൻ്റെ ജീവൻ കളഞ്ഞും പ്രതികരിക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അധ്യക്ഷനായി. ചടങ്ങിൽ സാമുഹ്യ രാഷ്ട്രീയ സാംസ്‌ക്കാരിക മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

