“ബഹിഷ്കരണം ബാലിശം, വിയോജിപ്പുകൾ ഇവിടെ വന്ന് പറയൂ, കേൾക്കാൻ സർക്കാർ തയ്യാർ”; ലോക കേരള സഭയിൽ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

cm-pinarayi-vijayan-slams-opposition-boycott-loka-kerala-sabha

ലോക കേരള സഭയെ ഒരു വിഭാഗം ബഹിഷ്കരിക്കുന്നതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ചെറിയ കുട്ടികൾ ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് പിണങ്ങി നിൽക്കുന്നതുപോലെയാണ് ചിലരുടെ ബഹിഷ്കരണമെന്ന് അദ്ദേഹം പരിഹസിച്ചു. ഇത് പ്രവാസികളുടെ പാർലമെന്റാണെന്നും ഇതിൽ നിന്ന് മുഖം തിരിച്ചു നിൽക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

വിയോജിപ്പുകൾ ഉണ്ടെങ്കിൽ ഈ വേദിയിൽ വന്ന് അത് തുറന്നു പറയാം, പിശകുകൾ ചൂണ്ടിക്കാട്ടാം. അത് കേൾക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. എന്നാൽ സംവാദത്തിന് തയ്യാറാകാതെ മാറിനിൽക്കുന്നത് ശരിയായ നടപടിയല്ല. ഇന്ത്യ എന്ന വികാരത്തിനൊപ്പം കേരളീയർ എന്ന അഭിമാനബോധവും ഓരോ മലയാളിക്കുമുണ്ടെന്നും ജനങ്ങളുടെ ക്ഷേമത്തിനായി പ്രായോഗിക കർമ്മശേഷിയോടെ സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ഉറപ്പിച്ചു പറഞ്ഞു.

ALSO READ : വർഗീയശക്തികൾക്ക് കേരളത്തിൽ തലപൊക്കാനാവില്ല; വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിൽ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേരളത്തിന്റെ വികസന നേട്ടങ്ങളും ഭാവി പദ്ധതികളും മുഖ്യമന്ത്രി പിണറായി വിജയൻ അക്കമിട്ടു നിരത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ കേരളം ലോകത്തിലെ തന്നെ ഏറ്റവും വലിയ വികസന കേന്ദ്രങ്ങളിൽ ഒന്നായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

തുറമുഖത്തിന്റെ ഭാഗമായി ഏകദേശം 3000 ഏക്കർ സ്ഥലത്ത് വിവിധ പദ്ധതികൾക്കായി നിക്ഷേപങ്ങൾ എത്തിത്തുടങ്ങി. റിങ്ങ് റോഡ് ഉൾപ്പെടെയുള്ള അനുബന്ധ പദ്ധതികൾ കൂടി പൂർത്തിയാകുന്നതോടെ കേരളത്തിന്റെ സാമ്പത്തിക മുഖച്ഛായ തന്നെ മാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ : പ്രതിസന്ധികളിലെ പ്രവാസി കരുതലിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ഭൗതിക വികസനത്തിനൊപ്പം തന്നെ ജനക്ഷേമ പ്രവർത്തനങ്ങൾക്കും സർക്കാർ വലിയ മുൻതൂക്കമാണ് നൽകുന്നത്. ക്ഷേമ പെൻഷനുകൾ മുടക്കമില്ലാതെ നൽകുന്നതിനൊപ്പം ലൈഫ് മിഷനിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വീട് ഉറപ്പാക്കാനും സർക്കാരിന് കഴിഞ്ഞു.

ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകം അംഗീകരിച്ചതാണ്. പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർന്നു. നവജാതശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ അമേരിക്കയെക്കാൾ മികച്ച നിലയിലാണ് കേരളമെന്നും ഏത് രംഗത്തും അഭിമാനത്തോടെ ഉയർത്തിക്കാട്ടാൻ കഴിയുന്ന നാടായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News