
പ്രതിഷേധ സമരമെന്ന പേരിൽ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അഴിച്ചുവിട്ട അക്രമം ജനാധിപത്യവിരുദ്ധവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കുക പോലും ചെയ്യാതെ സഭാ നടപടികൾ സ്തംഭിപ്പിച്ചുകൊണ്ട് പ്രക്ഷുബ്ധാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു പ്രതിപക്ഷം. സ്‌പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ചു കയറി കയ്യേറ്റത്തിന് ശ്രമിക്കുന്ന നില വരെയുണ്ടായി. ഇത് നമ്മുടെ നാടിന്റെ ജനാധിപത്യ പാരമ്പര്യത്തിന് ചേർന്നതല്ല എന്ന് പ്രതിപക്ഷത്തെ ഓർമ്മിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണ്ണം കവർച്ച ചെയ്തവർക്ക് അർഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ട്. ബഹു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വസ്തുത ഇതാണെന്നിരിക്കെ പ്രത്യേക അന്വേഷണ സംഘത്തിന് മുകളിൽ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തുവെന്ന കള്ളം ആവർത്തിക്കുകയാണ് പ്രതിപക്ഷം. ഇതുവരെ ഉയർത്തിക്കൊണ്ടുവന്ന എല്ലാ ആരോപണങ്ങളും ചീട്ടുകൊട്ടാരം പോലെ തകർന്നതിന്റെ ജാള്യം മറയ്ക്കാനാണ് പ്രതിപക്ഷം അക്രമം അഴിച്ചുവിടുന്നത്. ഈ കുതന്ത്രങ്ങളൊന്നും തന്നെ ഏശാൻ പോകുന്നില്ല.
എത്രയൊക്കെ മൂടിവെക്കാൻ ശ്രമിച്ചാലും സത്യം മറനീക്കി പുറത്തുവരും. ഇത് നാടിന്റെ ജനാധിപത്യ പാരമ്പര്യത്തിന് ചേർന്നതല്ല പ്രതിപക്ഷ ആരോപണങ്ങൾ തകർന്നതിന്റെ ജാലിയം മറക്കാനാണ് അക്രമം അഴിച്ചുവിടുന്നത്. ഈ കുതന്ത്രങ്ങൾ ഒന്നും ഏശാൻ പോകുന്നില്ല സത്യം മറനീക്കി പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

