SIR: വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡെസ്ക് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി, സർക്കാർ തലത്തിൽ ഇടപെടൽ രാജ്യത്താദ്യം

SIR + blo crisis

എസ് ഐ ആർ പ്രകാരം വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട അർഹരായവരെ കണ്ടെത്തി, പൗരൻമാരുടെ വോട്ടവകാശം ഉറപ്പാക്കാൻ എല്ലാ വില്ലേജുകൾ കേന്ദ്രീകരിച്ചും ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. രണ്ട് റവന്യൂ ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലാണ് ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുക. ഇതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് അതത് ജില്ലാ കലക്ടർമാർക്ക് പ്രത്യേക ചുമതലയും നൽകി.

രാജ്യത്ത് ആദ്യമായാണ് SIR ലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള സംഘപരിവാർ ശ്രമത്തിനെതിരെ ഒരു സംസ്ഥാന സർക്കാർ ജനങ്ങൾക്ക് വേണ്ടി ഇടപെടൽ നടത്തുന്നത്. ഇതോടൊപ്പം കേരളീയർക്ക് ഫോട്ടോ ചേർത്തുള്ള പ്രത്യേക സർക്കാർ നേറ്റിവിറ്റി തിരിച്ചറിയൽ കാർഡുകളും നൽകാനും തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News