ജി സുധാകരനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

CM pinarayi-vijayan-visited-g-sudhakaran

ശുചിമുറിയിൽ കാൽ വഴുതി വീണ് പരിക്കേറ്റ് ചികിത്സ കഴിഞ്ഞു വിശ്രമത്തിലിരിക്കുന്ന ജി സുധാകരനെ വീട്ടിലെത്തി കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. എത്രയും വേഗം പൂർണാരോഗ്യം തിരിച്ചെടുക്കട്ടെ എന്ന് ആശംസിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. അദ്ദേഹത്തിനൊപ്പമുള്ള ഒരു ചിത്രവും സമൂഹമാധ്യമത്തിൽ മുഖ്യമന്ത്രി പങ്കുവച്ചിട്ടുണ്ട്.

വ്യാഴം രാത്രി 8.15 ഓടൊണ് മുഖ്യമന്ത്രി പറവ‍ൂരിലെ വ‍ീട്ടിലെത്തിയത്. പതിനഞ്ച് മിനിറ്റിലധികം ചെലവഴിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം എറണാകുളത്തിന് മടങ്ങിയത്.

കൊല്ലത്ത്‌ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ്‌ പൊതുയോഗം ഉദ്‌ഘാടനം ചെയ്ത ശേഷമാണ്‌ മുഖ്യമന്ത്രി ആലപ്പുഴയിലെത്തിയത്‌. സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം എച്ച് സലാം എന്നിവരും ഒപ്പമുണ്ടായിരുന്നു.

ALSO READ: ‘ജോൺ ബ്രിട്ടാസ് എംപിയെ ‘സംഘി’യെന്ന് വിളിക്കുന്നത് രാഷ്ട്രീയ അശ്ലീലം; ഇത്രകാലവും പാർലിമെന്റിൽ ശബ്ദിച്ചത് മുഴുവൻ സംഘികൾക്കെതിരെ’; പോസ്റ്റ് പങ്കുവച്ച് ബഷീർ വള്ളിക്കുന്ന്

പോസ്റ്റിന്റെ പൂർണ രൂപം

വീണ് പരിക്കേറ്റ് ചികിത്സ കഴിഞ്ഞു വിശ്രമത്തിലിരിക്കുന്ന സ. ജി സുധാകരനെ വീട്ടിലെത്തി കണ്ടു. അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചു. സഖാവ് എത്രയും വേഗം പൂർണാരോഗ്യം തിരിച്ചെടുക്കട്ടെ എന്നാശംസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News