
ശസ്ത്രക്രിയയ്ക്ക് വിധേയനായ വിദ്യാർത്ഥിക്ക് മുപ്പതാം മണിക്കൂർ പ്ലസ് 2 പരീക്ഷ എഴുതാൻ അവസരം ഒരുക്കി മുഖ്യമന്ത്രി. സി എം വിത്ത് മി പദ്ധതിയിലൂടെ കൊല്ലം മൈനാഗപ്പള്ളി സ്വദേശി റിജിൻ റോഷനാണ് സ്ക്രൈബ് സഹായത്തോടെ പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ ഇന്ന് പരീക്ഷ എഴുതിയത്. സഹായം ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകം തന്നെ നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു.
ആറ്റിങ്ങൽ ഗോകുലം പബ്ളിക് സ്കൂൾ +2 വിദ്യാർത്ഥി റീജിൻ റോഷനാണ് പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ സി എം വിത്ത് മി പദ്ധതിയുടെ ഇടപെടലിലൂടെ ഇന്ന് പരീക്ഷ എഴുതിയത്. കൊല്ലം മൈനാഗപ്പള്ളി സ്വദേശി റിജിൻ വയറു വേദനയെത്തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് അപ്പൻഡിക്സ് ഓപ്പറേഷനും നടന്നു. ഇന്ന് തുടങ്ങുന്ന സിബിഎസ്ഇ പ്ലസ് ടു പരീക്ഷയെഴുതാൻ സഹായം തേടിയാണ് പിതാവ് റസീം സി എം വിത്ത് മി പദ്ധതിയിലേക്ക് വിളിക്കുന്നത്. മണിക്കൂറുകൾക്കകം തന്നെ പ്രശ്നത്തിന് പരിഹാരവുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പിതാവിനെ തിരികെ വിളിച്ചു. സഹായം ആവശ്യപ്പെട്ടുകൊണ്ട് പിതാവ് റസീം വന്നതിന് തൊട്ടുപിന്നാലെ ഗോകുലം പബ്ലിക് സ്കൂളും വേണ്ട നടപടികൾ സ്വീകരിച്ചു.
തിരുവനന്തപുരം ശാന്തിനികേതൻ സ്കൂളിലെ അഭിനവാണ് റിജിൻ റോഷന് വേണ്ടി സ്ക്രൈബ് പരീക്ഷ എഴുതിയത്.. സഹായം ആവശ്യപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ആണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രശ്നത്തിന് പരിഹാരം കണ്ടത്. സിഎം വിത്ത് മിയുടെ സ്റ്റേറ്റ് സെന്ററിലേക്ക് വന്ന കോൾ റീജണൽ സെന്ററിൽ അറിയിക്കുകയും വേണ്ട നടപടി സ്വീകരിക്കുകയും ചെയ്തു. ഇന്ന് തുടങ്ങുന്ന സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ആണ് ആദ്യത്തെ പരീക്ഷ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

