‘സിഎം വിത്ത് മീ’: ഒറ്റ ഫോൺ കോളിൽ വാഴയൂർ ചോലക്കൽ ക്ഷേത്ര ഭൂനികുതി പ്രശ്നത്തിന് പരിഹാരമായി

cm with me + malappuram

ആറ് വർഷത്തെ പ്രയാസങ്ങൾക്ക് ഒറ്റ ഫോൺ കോളിലൂടെ പരിഹാരം. മലപ്പുറം ജില്ലയിലെ വാഴയൂർ ചോലക്കൽ ഭഗവതി ക്ഷേത്രത്തിന്റെ ഭൂനികുതി (കരം) അടയ്ക്കാൻ സാധിക്കാത്ത പ്രശ്നത്തിനാണ് ‘സിഎം വിത്ത് മീ’യുടെ സഹായത്തോടെ പരിഹാരമായത്. കരം അടക്കുന്നതിൽ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നതിനാൽ ക്ഷേത്ര കുടുംബ കമ്മിറ്റി പ്രസിഡന്റായ ലക്ഷ്മണൻ ഈ ആവശ്യത്തിനായി കഴിഞ്ഞ ആറ് വർഷമായി വിവിധ ഓഫീസുകൾ കയറി ഇറങ്ങിയിരുന്നു.

തുടർന്നാണ് ‘സിഎം വിത്ത് മീ’യിലേക്ക് വിളിച്ച് പരാതി ബോധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെത്തുടർന്ന് വില്ലേജ് ഓഫീസിലെ രേഖകൾ പരിശോധിക്കുകയും നിലനിന്നിരുന്ന തടസ്സങ്ങൾ പരിഹരിക്കുകയും ചെയ്തു.

ALSO READ; ‘ബഹുസ്വരതയിലും സമത്വത്തിലും ഭരണഘടനാ മൂല്യങ്ങളിലും അധിഷ്‌ഠിതമായ ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടത്തിൽ സാംസ്‌കാരിക ലോകം മുന്നിട്ടിറങ്ങണം’: മുഖ്യമന്ത്രി

ഇതിനെ തുടർന്ന് നവംബർ പത്താം തീയതി ക്ഷേത്രഭൂമിയുടെ കരം അടയ്ക്കാൻ സാധിച്ചതായി ലക്ഷ്മണൻ പറയുന്നു. ആറ് വർഷത്തെ പ്രയാസങ്ങൾക്ക് പരിഹാരം കണ്ടതിന്റെ സന്തോഷം പങ്കുവെച്ച ലക്ഷ്മണൻ, ഇതിനായി പ്രവർത്തിച്ച മുഖ്യമന്ത്രിയുടെ ഓഫീസിനും വില്ലേജ് അധികൃതർക്കും നന്ദി അറിയിക്കുകയും ചെയ്തു,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News