രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് അതിജീവിത; കക്ഷി ചേരാൻ ഹൈക്കോടതിയിൽ അപേക്ഷ നൽകി

rahul mamkoottathil

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി. കേസിൽ കക്ഷി ചേരാൻ അതിജീവിത ഹൈക്കോടതിയിൽ അപേക്ഷ നൽകി. മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാൻ ഇരിക്കെയാണ് കക്ഷി ചേരാനുള്ള അപേക്ഷ നൽകിയിരിക്കുന്നത്.

രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും മുൻപ് തനിക്ക് പറയാനുള്ളതുകൂടി കേൾക്കണം എന്നാണ് അതിജീവിതയുടെ ആവശ്യം.യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിലാണ് രാഹുൽ മുൻകൂർ ജാമ്യം തേടിയത്.താൻ നിരപരാധിയാണെന്നും തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാദം.മുൻകൂർ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കവേ രാഹുലിന്റെ അറസ്റ്റ് ജനുവരി 7 വരെ താൽക്കാലികമായി കോടതി തടഞ്ഞിരുന്നു.

ALSO READ: വടകര ദേശീയപാതയിൽ മത്സരയോട്ടം; സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരുക്ക്

ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്നറിയിച്ച കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. നാളെ വരെ രാഹുലിന്‍റെ അറസ്റ്റ് കോടതി താല്‍ക്കാലികമായി തടയുകയും ചെയ്തിരുന്നു.

രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയ സാഹചര്യത്തിലായിരുന്നു മൂന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും താന്‍ നിരപരാധിയാണെന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുലിന്‍റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News