
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയുടെ പരാതിയിൽ തുടർനടപടികൾ വേഗത്തിലാക്കി പൊലീസ്. അതിജീവിതയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുകയാണ്. മൊഴിയെടുക്കുന്നത് തിരുവനന്തപുരം റൂറൽ എസ്. പിയുടെ നേതൃത്വത്തിലാണ്.
ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയില്‍ നടപടികള്‍ വേഗത്തിലാക്കി പൊലീസ്. ക്രൈം ബ്രാഞ്ച് മേധാവിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അതിജീവിത നല്‍കിയ പരാതി പൊലീസിന് കൈമാറിയിരുന്നു. ഇന്ന് വൈകീട്ടോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ അതിജീവിത നേരിട്ടെത്തി പരാതി നൽകിയത്.
കഴിഞ്ഞ ദിവസവും രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിൻ്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദരേഖയിലും വാട്സാപ്പ് ചാറ്റുകളിലും ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്ന സംഭാഷണമാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസും യുഡിഎഫും പ്രതിക്കൂട്ടില്‍. വിവാദത്തിൻ്റെ തുടക്കം മുതല്‍ രാഹുലിനെ പാര്‍ട്ടി സംരക്ഷിച്ചത് തിരിച്ചടിയായെന്ന് ഒരുവിഭാഗം നേതാക്കള്‍. വനിത നേതാക്കളും മുതിര്‍ന്ന നേതാക്കളും കടുത്ത അതൃപ്തിയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


