‘രാഹുലിനെതിരായ പരാതി ഗുരുതരം, ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യത’: കോടതി വിധിപകര്‍പ്പ് പുറത്ത്

രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസില്‍ തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പുറത്ത്. എം എല്‍ എയ്ക്ക് എതിരായ പരാതി ഗുരുതരമെന്ന് കോടതിയുടെ ജാമ്യം നിഷേധിച്ചുള്ള വിധി പകര്‍പ്പില്‍ പറഞ്ഞു. മുമ്പും സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടുണ്ടെന്ന് കോടതി പറഞ്ഞു. ജാമ്യം നല്‍കിയാല്‍ ഇരയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന് കോടതി വിധിയില്‍ പറഞ്ഞു. തെളിവ് നശിപ്പിക്കാനും സാധ്യതയെന്നും സൈബർ ആക്രമണമെന്ന പ്രോസിക്യൂഷൻ വാദം ഗൗരവതമാണ്.

അതേസമയം, അന്വേഷണത്തോട് രാഹുൽ ഇതുവരെ പൂർണമായി സഹകരിച്ചിട്ടില്ല. സാക്ഷികളെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ സാധ്യതയുണ്ടെന്നും ജാമ്യം ലഭിച്ചാൽ ഇരയുടെ ജീവൻ അപകടത്തിലാകുമെന്നും കോടതി പറഞ്ഞു. പ്രതിയുടെ മുൻകാല സംഭവങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചു. രാഹുലിനെ ജാമ്യത്തിൽ വിട്ടയക്കുന്നത് കേസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്ന് പ്രോസിക്യൂഷൻ ഇന്ന് വാദിച്ചു. പല കാര്യങ്ങൾ പറഞ്ഞ് അതിജീവിതയെ രാഹുൽ ഭീഷണിപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ALSO READ: കൊല്ലം സായ് ഹോസ്റ്റലിലെ വിദ്യാർഥിനികളുടെ ആത്മഹത്യ: കേസ് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍

ഇരയുടെ സ്വകാര്യത വെളിപ്പെടുത്തുന്ന തരത്തിലുള്ള സൈബർ ആക്രമണം നടക്കുന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമല്ലെന്നും ബലാത്സംഗക്കുറ്റം നിലനിലക്കുമെന്നും കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News